ചെന്നൈ ∙ വിമാനത്താവളത്തിലെ തിയറ്ററിൽ സിനിമ കണ്ടശേഷം യുവതി കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂർ

ചെന്നൈ ∙ വിമാനത്താവളത്തിലെ തിയറ്ററിൽ സിനിമ കണ്ടശേഷം യുവതി കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ വിമാനത്താവളത്തിലെ തിയറ്ററിൽ സിനിമ കണ്ടശേഷം യുവതി കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂർ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. വിമാനത്താവള കോംപൗണ്ടിൽ പുതുതായി ആരംഭിച്ച എയ്റോഹബ് മൾട്ടിപ്ലെക്സ് തിയറ്ററിൽ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ എത്തിയത്. സിനിമ കാണുന്നതിനിടെ ശുചിമുറിയിൽ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാർ പാർക്കിങ്ങിന്റെ നാലാം നിലയിൽനിന്നു ചാടുകയായിരുന്നു.

റോഡിൽനിന്ന ചിലർ ഐശ്വര്യ ചാടുന്നതു കണ്ട് ബഹളംവച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അമ്മയെ തിരഞ്ഞുനടന്ന മക്കളെ പൊലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭർത്താവ് ബാലാജി യുഎസിലാണ്. ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ADVERTISEMENT

English Summary: Woman Jumps to Death from Chennai Airport Car Park