ന്യൂ‍ഡൽഹി∙ അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അപേക്ഷ തള്ളി. പ്രദീപ് മോദി എന്നയാളാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ജാർഖണ്ഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അപേക്ഷ തള്ളി. പ്രദീപ് മോദി എന്നയാളാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ജാർഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ മൂന്നു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടെണ്ണം റാഞ്ചിയിലും ഒരെണ്ണം ചൈബസയിലുമാണ്. 

അപകീർത്തിക്കേസിൽ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയാൻ മാറ്റിയിരുന്നു. വേനലവധി കഴിയുന്നതു ജൂണിലായതിനാൽ അതുവരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നു രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

ADVERTISEMENT

ഈ മാസം 5 ന് ആരംഭിക്കുന്ന വേനലവധിക്കു ശേഷം ജൂൺ 5ന് ആണു കോടതി തുറക്കുക. അതിനു ശേഷമേ വിധിയുണ്ടാകൂ എന്നതിനാൽ അതുവരെ എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. കേസിൽ രാഹുലിനെ 2 വർഷം തടവിനു ശിക്ഷിച്ച സൂറത്ത് കോടതി ഉത്തരവിൽ സ്റ്റേ നേടി അയോഗ്യത ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കു കടുത്ത തിരിച്ചടിയാണിത്. 

ADVERTISEMENT

English Summary: Rahul Gandhi denied exemption from court appearance in defamation case