തിരുവനന്തപുരം ∙ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന തീരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പ്രതിപക്ഷത്തെ

തിരുവനന്തപുരം ∙ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന തീരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പ്രതിപക്ഷത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന തീരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പ്രതിപക്ഷത്തെ നേതാക്കൾ.  ‘ഏത്‌? മറ്റേ ചിപ്പും ജിപിഎസുമൊക്കെയുള്ള, ഭൂമിയുടെ അടിയിൽ കുഴിച്ചിട്ടാൽ പോലും കണ്ടെത്താൻ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ? അത് പിൻവലിക്കോ? അത് മോദിജിയുടെ മാസ്റ്റർ പീസല്ലേ?’ എന്നാണ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

അത്രയും ചിപ്പുകൾ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ സംശയം. ‘‘2000 രൂപ പിൻവലിക്കുന്നൂന്ന്. ഒറ്റക്കാര്യം ചോദിച്ചോട്ടെ... ആ ചിപ്പ് തിരിച്ച് തരാൻ പറ്റോ ? ഇല്ല ലേ...’’ എന്നാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഫെയ്സ്ബുക്കിൽ ചോദിച്ചത്.

ADVERTISEMENT

2000 രൂപ പിൻവലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം.

English Summary: Minister V Sivankutty Shafi parambil on RBI's 2,000 note withdrawal decision