കണ്ണൂർ ∙ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ ‘രക്തസാക്ഷി’ പരാമർശത്തിനെതിരെ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

കണ്ണൂർ ∙ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ ‘രക്തസാക്ഷി’ പരാമർശത്തിനെതിരെ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ ‘രക്തസാക്ഷി’ പരാമർശത്തിനെതിരെ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രക്തസാക്ഷികൾക്കെതിരായ പരാമർശം ആരെ സഹായിക്കാനെന്ന് ചോദിച്ച ഇപി, രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കരുതായിരുന്നുവെന്ന് പറഞ്ഞു. ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽനിന്ന് വീണല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ADVERTISEMENT

ഇതിനെതിരെ സിപിഎം നേതാവ് പി.ജയരാജനും രംഗത്തെത്തിയിരുന്നു. രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തൽ മാർ പാംപ്ലാനിയെപ്പോലെ ഒരാളിൽനിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് പി.ജയരാജന്‍ പറഞ്ഞു. 

English Summary: EP Jayarajan against Archbishop Mar Joseph Pamplany's martyrs remark