ഹിരോഷിമ ∙ ജപ്പാനിലെ ഹിരോഷിമയിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചത് റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ജാക്കറ്റ്.

ഹിരോഷിമ ∙ ജപ്പാനിലെ ഹിരോഷിമയിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചത് റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ജാക്കറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിരോഷിമ ∙ ജപ്പാനിലെ ഹിരോഷിമയിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചത് റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ജാക്കറ്റ്. ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശനവേളയിൽ പ്രധാനമന്ത്രി ധരിച്ചിരുന്ന ഇളം തവിട്ടു നിറമുള്ള ‘സദ്രി’ സ്ലീവ്‌ലെസ് ജാക്കറ്റ് റീസൈക്കിൾ ചെയ്ത വസ്തുക്കളാൽ നിർമിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്കിൽ ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo by Takashi Aoyama / POOL / AFP)

രാവിലെ ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയവും ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ, 1945ൽ നഗരത്തിൽ യുഎസിന്റെ അണുബോംബ് ആക്രമണത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി നിർമിച്ച സ്മാരക മ്യൂസിയത്തിൽ പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾ മോദി ട്വീറ്റ് ചെയ്തു.

ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @narendramodi)
ADVERTISEMENT

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുൾപ്പെടെ നിരവധി ലോക നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മ്യൂസിയത്തിലെ സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി ഒപ്പിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @narendramodi)

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തുടങ്ങി നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @narendramodi)
സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിടുന്നു. (Photo by Handout / Ministry of Foreign Affairs of Japan / AFP)
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിക്കൊപ്പം. (Photo by Handout / Ministry of Foreign Affairs of Japan / AFP)
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനൊപ്പം. (Photo by Stefan Rousseau / POOL / AFP)
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. (Photo: Twitter, @narendramodi)
ജപ്പാൻ സന്ദർശനത്തിന് ശേഷം പാപ്പുവ ന്യുഗിനിയയിലേക്കു പോകാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തിൽ. (Photo: Twitter, @PMOIndia)
ADVERTISEMENT

English Summary: PM Modi Dons Jacket Made of Recycled Material in Japan