കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹിയിൽ സംഭവിക്കുന്നത് നാളെ പ്രതിപക്ഷം ഭരിക്കുന്ന ഏതു സംസ്ഥാനത്തും സംഭവിക്കാമെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹിയിൽ സംഭവിക്കുന്നത് നാളെ പ്രതിപക്ഷം ഭരിക്കുന്ന ഏതു സംസ്ഥാനത്തും സംഭവിക്കാമെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹി സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ഓർഡിനൻസ് രാജ്യസഭയിൽ ചെറുത്തു തോൽപ്പിക്കുമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. 

‘‘അധികാരം കയ്യാളാൻ വേണ്ടിയുള്ള ശ്രമം ഡൽഹിയിൽ മാത്രമല്ല നടക്കുന്നത്. ബംഗാൾ ഗവർണറും ഇതു തന്നെയാണ് ചെയ്യുന്നത്. പല ബില്ലുകളും ഒപ്പിടാതെ ഗവർണർ അതിനു മുകളിൽ കയറിയിരിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു’’– അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 

ADVERTISEMENT

ഞങ്ങൾ അവരുടെ തൊഴിലാളികളോ വേലക്കാരോ ആണ് എന്നാണോ നിങ്ങൾ ചിന്തിക്കുന്നതെന്നും മമത ബാനർജി ചോദിച്ചു. ‘‘ബിജെപി ഭരണഘടന തകിടം മറിക്കുമോയെന്നും പാർട്ടിയുടെ പേര് രാജ്യത്തിന്റെ പേരാക്കി മാറ്റുമോ എന്നും ആശങ്കയുണ്ട്. ഓർഡിനൻസും കത്തുകളും വഴി എല്ലാ സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം ഏറ്റെടുക്കും’’ – മമത ബാനർജി പറഞ്ഞു.  

ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്നു പ്രതികരിച്ചു. ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചർച്ചയിൽ ഭാഗമായി. കേന്ദ്രനീക്കം ഉപരിസഭയിൽ എതിർത്തു തോൽപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായാണ് അരവിന്ദ് കേജ്‌രിവാൾ പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

ADVERTISEMENT

English Summary: Mamata Banerjee meet Arvind Kejriwal

ADVERTISEMENT