തിരുവനന്തപുരം∙ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) പ്രതിനിധി ഡിനോ കോറൈൽ, നോർക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐഎൽഒയുടെ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ടീമിലെ ലേബർ മൈഗ്രേഷൻ സ്പെഷലിസ്റ്റാണ് ഡിനോ കോറൈൽ. ആഗോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) പ്രതിനിധി ഡിനോ കോറൈൽ, നോർക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐഎൽഒയുടെ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ടീമിലെ ലേബർ മൈഗ്രേഷൻ സ്പെഷലിസ്റ്റാണ് ഡിനോ കോറൈൽ. ആഗോള തൊഴിൽ രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴിൽ കുടിയേറ്റം യാഥാർഥ്യമാക്കാനുള്ള  സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

കുടിയേറ്റ മേഖലയിൽ നിലനിൽക്കുന്ന സാധ്യതകളും വെല്ലുവിളികളും സുരക്ഷിത മൈഗ്രേഷൻ സെന്റർ എന്ന നിലയിൽ നോർക്കയ്ക്കുള്ള സവിശേഷതകൾ, നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികൾ, റിക്രൂട്ട്മെന്റ് നടപടികൾ, വിദേശഭാഷാപഠന ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സംബന്ധിച്ച് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരിച്ചു. നിയമപരമായ തൊഴിൽ കുടിയേറ്റത്തിന് ഐഎൽഒ യുമായി ഏതൊക്കെ മേഖലകളിൽ സഹകരിക്കാം എന്ന വിഷയത്തിലും ചർച്ച നടന്നു.  നോർക്ക ആരംഭിക്കാൻ പോകുന്ന പുതിയ പദ്ധതികളേയും പരിചയപ്പെടുത്തി. 

ADVERTISEMENT

ആരോഗ്യമേഖലയ്ക്ക് പുറമേ കൂടുതൽ മേഖലകളിലേയ്ക്കുളള വിദേശതൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും നിയമപരമായ കുടിയേറ്റത്തിനായുളള ശ്രമങ്ങൾക്കും കൂടിക്കാഴ്ച സഹായകരമായെന്ന് കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. തിരുവനന്തപുരം നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ നോർക്ക റൂട്ട്സ്  സിഇഒയ്ക്ക് പുറമേ  റിക്രൂട്ട്മെന്റ് മാനേജർ ടി.കെ.ശ്യാം, സെക്ഷൻ ഓഫിസർമാരായ ബിപിൻ, ജെൻഷർ എന്നിവർ പങ്കെടുത്തു

English Summary: International Labour Organization representative meets NORKA officials