തിരുവനന്തപുരം ∙ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി റവന്യു വകുപ്പ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി പരിശോധന തുടരുകയാണ്.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി റവന്യു വകുപ്പ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി പരിശോധന തുടരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി റവന്യു വകുപ്പ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി പരിശോധന തുടരുകയാണ്. വിവിധ രേഖകളും, അപേക്ഷ തീർപ്പാക്കാതെ ഉണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.

പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലിയുമായി വിജിലൻസ് പിടിയിലായ സംഭവത്തെ തുടർന്നാണ് പരിശോധന. പാലക്കയം സംഭവത്തിൽ വകുപ്പുതല അന്വേഷണം റവന്യു വകുപ്പ് പ്രഖ്യാപിച്ചു. റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി കെ.രാജൻ നിർദേശിച്ചു. 

ADVERTISEMENT

കൈക്കൂലി കേസില്‍ 1.5 കോടിയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിൽനിന്ന് വിജിലൻസ് കണ്ടെത്തിയത്. മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലാത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മണ്ണാർക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്‌ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.

English Summary: Revenue Department raid in village offices