കമ്പം∙ തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പന്‍, തിരികെ കാട് കയറുന്നുവെന്ന് സൂചന. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന്‍ എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലിൽ നിന്നുള്ള

കമ്പം∙ തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പന്‍, തിരികെ കാട് കയറുന്നുവെന്ന് സൂചന. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന്‍ എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പം∙ തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പന്‍, തിരികെ കാട് കയറുന്നുവെന്ന് സൂചന. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന്‍ എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലിൽ നിന്നുള്ള വിവരം. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങി. അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായിട്ടില്ല.

അരിക്കൊമ്പൻ കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെത്തിയപ്പോൾ, മയക്കുവെടി വയ്ക്കാനുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. കമ്പത്ത് നിരോധനാജ്ഞ തുടരുകയാണ്. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും മാറ്റുക.

സുരുളിപെട്ടിയിൽ അരിക്കൊമ്പൻ ഉള്ള ഭാഗത്തേക്ക് നിരീക്ഷണത്തിനായി പോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തകർക്കമുണ്ടായപ്പോൾ. ജോലിക്കായി തോട്ടത്തിലേക്ക് പോകുന്നവരെ കടത്തിവിടാത്തതിനെച്ചൊല്ലിയായിരുന്നു തർക്കം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ADVERTISEMENT

ശനിയാഴ്ച രാത്രി അരിക്കൊമ്പൻ കഴിഞ്ഞത് സുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത ശേഷം സുരുളിപ്പെട്ടി വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു.

സുരുളിപെട്ടിയിൽ അരിക്കൊമ്പൻ ഉള്ള ഭാഗത്തേക്ക് നിരീക്ഷണത്തിനായി പോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തകർക്കമുണ്ടായപ്പോൾ. ജോലിക്കായി തോട്ടത്തിലേക്ക് പോകുന്നവരെ കടത്തിവിടാത്തതിനെച്ചൊല്ലിയായിരുന്നു തർക്കം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
അരിക്കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങള്‍ പരിശോധിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. കമ്പം ടൗണിൽ, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റിരുന്നു.

അരിക്കൊമ്പൻ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെത്തിയതിനെ തുടർന്ന് വിനോദസഞ്ചാരത്തിനെത്തിയവർ തിരിച്ചുപോകുന്നു. ചിത്രം: റിേജാ ജോസഫ് ∙ മനോരമ
സുരുളിപെട്ടിയിൽ അരിക്കൊമ്പൻ ഉള്ള ഭാഗത്തേക്ക് നാട്ടുകാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞപ്പോള്‍. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ശനിയാഴ്ച അരിക്കൊമ്പൻ കമ്പത്ത് റോഡിലിറങ്ങിയപ്പോൾ. ചിത്രം റെജു അർണോൾഡ്∙ മനോരമ
ശനിയാഴ്ച അരിക്കൊമ്പൻ കമ്പത്ത് റോഡിലിറങ്ങിയപ്പോൾ. ചിത്രം റെജു അർണോൾഡ്∙ മനോരമ
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള തോക്ക് പരിശോധിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: റെജു അർണോൾഡ്∙മനോരമ
അരിക്കൊമ്പനെ പിടികൂടിയാൽ നൽകാനുള്ള തീറ്റയുമായി പോകുന്ന വാഹനം. ചിത്രം: റെജു അർണോൾഡ്∙മനോരമ
ADVERTISEMENT

English Summary: Tamil Nadu Arikomban Mission – Updates