ബെംഗളുരൂ∙ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മന്ത്രിമാർക്ക് ടാർഗറ്റ് നിശ്ചയിച്ച് നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 28 ൽ 20 സീറ്റ് എങ്കിലും ജയിച്ചു കയറണമെന്ന് സിദ്ധരാമയ്യ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 പേരാണ് സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റത്. ഇതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളുരൂ∙ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മന്ത്രിമാർക്ക് ടാർഗറ്റ് നിശ്ചയിച്ച് നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 28 ൽ 20 സീറ്റെങ്കിലും ജയിച്ചു കയറണമെന്ന് സിദ്ധരാമയ്യ മന്ത്രിമാർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം 24 പേരാണ് സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റത്. ഇതോടെ കർണാടകയിൽ 34 അംഗ മന്ത്രിസഭ നിലവിൽ വന്നു. 

‘‘കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള സമ്മാനമായി അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റെങ്കിലും ജയിക്കണം. ഈ ലക്ഷ്യം മനസിൽവച്ചു കൊണ്ട് പ്രതിബദ്ധതയോടും സത്യസന്ധതയോടും ചടുലതയോടും കൂടി ചുമതലകൾ നിർവഹിക്കുക. നൽകിയ  ഉറപ്പുകൾ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ ആത്മാർഥമായി ശ്രമിക്കണം. മുൻകാല തെറ്റുകൾ ആവർത്തിക്കരുത്.

ADVERTISEMENT

വകുപ്പ് വിഭജനം ഉടൻ പൂർത്തിയാക്കും. നിങ്ങളെല്ലാം സജീവമായി പ്രവർത്തിക്കണം. ബിജെപിയുടെ ദുർഭരണത്തെ തള്ളിക്കളഞ്ഞാണ് ജനം നമ്മുടെ കൈപിടിച്ചത്. പ്രാദേശികമായി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. വിദാൻ സൗധയിലേക്ക് ആളുകൾ പ്രശ്നപരിഹാരത്തിനായി വരാൻ ഇടവരുത്തരുത്. ജനകീയ പ്രവർത്തനത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടണം ’’– സിദ്ധരാമയ്യ മന്ത്രമാരോട് പറഞ്ഞു.

English Summary : Siddaramaiah Gives Target To Karnataka Ministers For 2024 Lok Sabha Polls