ന്യൂഡൽഹി∙ നിങ്ങൾക്ക് അനുകൂലമായുള്ള വിധിയില്ലെങ്കിൽ, കോടതിയെയും ജഡ്‌ജിയെയും ആർക്കും സമൂഹമാധ്യങ്ങളിലൂടെ അപകീർത്തിപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത് മറ്റുള്ളവർ തിരിച്ചറിയേണ്ടതുണ്ട്. നിയമം നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, ഇവിടെ ദയ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജില്ലാ ജ‍ഡ്‌ജിക്കെതിരെ അഴിമതി ആരോപിച്ച കൃഷ്‌ണ കുമാർ രഘുവൻശി എന്നയാളെ പത്തു ദിവസത്തേക്ക് ജയിലിലടച്ച മധ്യപ്രദേശ് ഹൈക്കോതി ഉത്തരവ് പുനപരിശോധിക്കണമെന്ന ഹർജി തീർപ്പാക്കിയായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ബെല എം. ത്രിവേദി, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ അവധിക്കാല ബെഞ്ച് കേസിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നിങ്ങൾക്ക് അനുകൂലമായുള്ള വിധിയില്ലെങ്കിൽ ന്യായാധിപൻമാരെ സമൂഹമാധ്യങ്ങളിലൂടെ അപകീർത്തിപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത് മറ്റുള്ളവർ തിരിച്ചറിയേണ്ടതുണ്ട്. നിയമം നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, ഇവിടെ ദയ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.  

ജില്ലാ ജ‍ഡ്‌ജിക്കെതിരെ അഴിമതി ആരോപിച്ച കൃഷ്‌ണ കുമാർ രഘുവംശി  എന്നയാളെ പത്തു ദിവസത്തേക്ക് ജയിലിലടച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന ഹർജി തീർപ്പാക്കിയായിരുന്നു സുപ്രീംകോടതി നിരീക്ഷണം. കേസിൽ ഇടപെടാനാകില്ലെന്ന്,  ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. 

ADVERTISEMENT

"കോടതിക്കെതിരായി എന്തെങ്കിലും ആരോപിക്കുന്നതിന് മുൻപായി രണ്ടുവട്ടം പരാതിക്കാരൻ ചിന്തിക്കേണ്ടിയിരുന്നു. ജഡ്‍ജിയെയാണ് പരാതിക്കാരൻ അപകീർത്തിപ്പെടുത്തിയത്. ഇത് എല്ലാ ന്യായാധിപൻമാരെയും അപകീർത്തിപ്പെടുത്തിയതിന് തുല്യമാണ്".-ജസ്‌റ്റിസ് ത്രിവേദി വാക്കാൽ നിരീക്ഷിച്ചു. 

മേയ് 27 മുതൽ ജയിലിലാണെന്നും ശിക്ഷ കൂടുതലാണെന്നും ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അനുകൂല വിധി ലഭിക്കാത്തിനാൽ സമൂഹമാധ്യമം വഴി കോടതിയെ കൃഷ്‌ണ കുമാർ രഘുവംശി അപമാനിക്കുകയായിരുന്നു. 

ADVERTISEMENT

English Summary: One cannot Malign Judicial Officers by using social media says supreme court