തിരുവനന്തപുരം∙ കെ ഫോൺ പദ്ധതി വൈകാൻ കാരണം കോവിഡെന്ന് എംഡി സന്തോഷ് ബാബു. എസ്ആർഐടിക്ക് ടെൻഡർ വഴിയാണ് എംഎസ്പി കരാർ നൽകിയത്. പദ്ധതി തുകയേക്കാൾ 50 ശതമാനത്തോളം ഉയർന്ന തുകയ്‌ക്ക് ടെൻഡർ നൽകിയത് ഏഴു വർഷത്തെ അറ്റകുറ്റപ്പണിക്കുള്ള ചെലവു കൂടി കണക്കാക്കിയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കെ ഫോൺ എംഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ ഫോൺ പദ്ധതി വൈകാൻ കാരണം കോവിഡെന്ന് എംഡി സന്തോഷ് ബാബു. എസ്ആർഐടിക്ക് ടെൻഡർ വഴിയാണ് എംഎസ്പി കരാർ നൽകിയത്. പദ്ധതി തുകയേക്കാൾ 50 ശതമാനത്തോളം ഉയർന്ന തുകയ്‌ക്ക് ടെൻഡർ നൽകിയത് ഏഴു വർഷത്തെ അറ്റകുറ്റപ്പണിക്കുള്ള ചെലവു കൂടി കണക്കാക്കിയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കെ ഫോൺ എംഡി മറുപടി നൽകി.  കെ ഫോൺ പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ജൂൺ അവസാനത്തോടെയാകും 14,000 കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്‌ഷനുകൾ ലഭിക്കുക.

കെ ഫോൺ പദ്ധതിയിലെ വാണിജ്യ കണക്‌ഷൻ ഈ വർഷം തന്നെ നൽകും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യകണക്‌ഷനുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.ഏഴു വർഷം മുൻപായിരുന്നു കെഫോണിന്റെ തുടക്കം. 18 മാസം കൊണ്ട് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റായിരുന്നു വാഗ്ദാനം.

ADVERTISEMENT

പിന്നീട് ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് ഇന്റർനെറ്റ് നൽകുമെന്നതായി. ഇതുവരെ 7,000 വീടുകളിൽ കണക്‌ഷൻ ലഭ്യമാക്കി. 1,000 വീട്ടിൽ ഇന്റർനെറ്റ് സേവനം തുടങ്ങി. 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് കണക്‌ഷൻ ലക്ഷ്യമിട്ടതിൽ 26,492 ഓഫീസുകളിൽ ഇൻസ്റ്റാൾ ചെയ്തു. 18,7000 ഓഫീസുകളിൽ നെറ്റ് ലഭ്യമാക്കി.  പദ്ധതിക്കുള്ള ഒപിജിഡബ്ല്യു കേബിൾ മുൻനിശ്ചയിച്ചത് പോലെ 2,600 കിലോമീറ്റർ വലിച്ചിട്ടുണ്ട്.

English Summary: KFON MD about increased project amount