കേപ്ടൗൺ∙ യുഎസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യയ്ക്കു പുറത്ത് ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ മറുപടി പറയാൻ താൽപര്യപ്പെടുന്നില്ലെന്നും ഇന്ത്യയിലേക്കു മടങ്ങിവന്നശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ്ടൗൺ∙ യുഎസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യയ്ക്കു പുറത്ത് ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ മറുപടി പറയാൻ താൽപര്യപ്പെടുന്നില്ലെന്നും ഇന്ത്യയിലേക്കു മടങ്ങിവന്നശേഷം താൻ ശക്തമായി ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി. നിലവിൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് ജയശങ്കർ.

‘‘ചിലർ പറഞ്ഞ കാര്യങ്ങളെ ഞാൻ ശക്തമായി എതിർക്കുന്നു. എന്നാൽ ഇപ്പോൾ എനിക്ക് അതിന് എതിരായി സംസാരിക്കാനാകില്ല. തിരികെ ഇന്ത്യയിലെത്തട്ടെ. ഇന്ത്യയിൽ എത്തിയതിനു ശേഷം നിങ്ങൾ നോക്കൂ ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന്.’’– രാഹുൽ ഗാന്ധിയുടെ പേരു പരാമർശിക്കാതെ ജയശങ്കർ പറഞ്ഞു. രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർ‌ശത്തെ കുറിച്ച് കേപ്ടൗണിലെ ഇന്ത്യൻ സമൂഹം ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

ADVERTISEMENT

‘‘വിദേശത്തു പോയി രാഷ്ട്രീയം കളിക്കാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ ഒരു വാഗ്വാദത്തിന് ഞാൻ ഒരുക്കമാണ്, പക്ഷേ തിരികെ ഇന്ത്യയിലെത്തട്ടെ.’’– ജയശങ്കർ പറഞ്ഞു. ജനാധിപത്യ സംസ്കാരത്തിന് ദേശതാൽപര്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന പൊതു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തേക്കാൾ വലിയ സംഭവങ്ങളുണ്ട്, മറ്റൊരു രാജ്യത്ത് പോകുമ്പോൾ അത് ഓർമയിൽ വയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആറു ദിവസത്തെ യുഎസ് സന്ദർശനത്തിന് യുഎസിൽ എത്തിയ രാഹുൽ ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. 

English Summary:"Watch Me When I Get Back": S Jaishankar On Rahul Gandhi's Remarks In US