കോട്ടയം ∙ മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോട്ടയം ∙ മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

ADVERTISEMENT

മാറ്റങ്ങൾ ഇങ്ങനെ:

1) നിലവില്‍ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന എറണാകുളം ജംക്‌ഷൻ-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് പ്രതിദിന എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് രാവിലെ 10.10ന് പുറപ്പെടും. 

 

2) രാവിലെ 7.30ന് എറണാകുളം ജംക്‌ഷനിലെത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജംക്‌ഷന്‍ മംഗള ലക്ഷദ്വീപ് പ്രതിദിന എക്‌സ്പ്രസ് (12618) രാവിലെ 10.25ന് എത്തിച്ചേരും. 

ADVERTISEMENT

 

3) ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 7.15ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ് (12431) ഉച്ചയ്ക്ക് 2.40ന് പുറപ്പെടും. 

 

4) ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 11.35ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ് (12432) പുലർച്ചെ 1.50ന് എത്തിച്ചേരും. 

ADVERTISEMENT

 

5) ഞായർ, വെള്ളി ദിവസങ്ങളിൽ രാവിലെ 5.15ന് പുറപ്പെട്ടിരുന്ന എറണാകുളം ജംക്‌ഷൻ-പുണെ ദ്വൈവാര എക്‌സ്പ്രസ് (22149)  പുലർച്ചെ 2.15 ന് പുറപ്പെടും.

 

6) രാവിലെ 5.15നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22645) പുലർച്ചെ 2.15നു പുറപ്പെടും.

 

7) രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഛണ്ഡിഗഡ് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (12217) പുലർച്ചെ 4.50നു പുറപ്പെടും.

 

8) രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-അമൃത്‌സര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12438) പുലർച്ചെ 4.50നു പുറപ്പെടും.

 

9) രാവിലെ എട്ടിന് പുറപ്പെട്ടിരുന്ന തിരുനെല്‍വേലി ജംക്‌ഷന്‍-ഗാന്ധിധാം ജംക്‌ഷൻ പ്രതിവാര ഹംസഫര്‍ സൂപ്പര്‍ഫാസ്റ്റ് രാവിലെ 5.15ന് തിരുനെൽവേലി ജംക്‌ഷനിൽ നിന്ന് പുറപ്പെടും.

 

10) രാവിലെ 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931) രാവിലെ 9.10നു പുറപ്പെടും.

 

11) രാവിലെ 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-പോര്‍ബന്തര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20909) 9.10നു പുറപ്പെടും.

 

12) രാവിലെ 10.40ന് പുറപ്പെട്ടിരുന്ന എറണാകുളം ജംക്‌ഷൻ -മഡ്‌ഗാവ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നു പുറപ്പെടും. 

 

13)രാത്രി 7.30 ന് മഡ്‌ഗാവിൽ നിന്ന് പുറപ്പെടുന്ന മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10215) രാത്രി ഒൻപതിനാകും മഡ്‌ഗാവിൽ നിന്ന് പുറപ്പെടുക.

 

14) വൈകിട്ട് 6.05ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യതിലക് ടെര്‍മിനസ്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് (16345) വൈകിട്ട് 7.35നാകും എത്തിച്ചേരുക.

 

15) ശനിയാഴ്ചകളിൽ അർധരാത്രിക്കു ശേഷം 12.50 ന് പുറപ്പെട്ടിരുന്ന ട്രെയിൻ നമ്പർ 22653 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര എക്സ്പ്രസ് വെള്ളിയാഴ്ചകളിൽ രാത്രി 10 മണിക്കാകും പുറപ്പെടുക.

 

16) രാവിലെ 4.45ന് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് (22654) 06.50 നാകും എത്തിച്ചേരുക. 

 

17) ഞായറാഴ്ചകളിൽ രാത്രി 8.25 ന് പുറപ്പെട്ടിരുന്ന ട്രെയിൻ നമ്പർ 12977 എറണാകുളം ജംക്‌ഷൻ – അജ്മീർ പ്രതിവാര എക്സ്പ്രസ് വൈകിട്ട് 6.50 ന് പുറപ്പെടും.

 

18) വെള്ളിയാഴ്ചകളിൽ പുലർച്ചെ 4.20ന് എത്തിച്ചേര്‍ന്നിരുന്ന അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (12978) രാവിലെ 5.45നു എത്തിച്ചേരും. 

 

19) രാവിലെ എട്ടിന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന  ട്രെയിൻ നമ്പർ 19577 തിരുനെൽവേലി ജംക്‌ഷൻ – ജാംനഗർ ദ്വൈവാര എക്സ്പ്രസ് രാവിലെ 5.15 നാകും തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുക.

 

20) വൈകിട്ട് 6.20ന് തിരുനെൽവേലിയിൽ എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 19578 ജാംനഗർ – തിരുനെൽവേലി ദ്വൈവാര എക്സ്പ്രസ് രാത്രി 10.05നാകും എത്തിച്ചേരുക.

 

21) രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- യോഗ് നഗരി ഋഷികേശ് പ്രതിവാര എക്‌സ്പ്രസ് (22659) രാവിലെ 4.50നു പുറപ്പെടും. 

 

22) ഉച്ചയ്ക്ക് 12.30 ന് എത്തിച്ചേര്‍ന്നിരുന്ന യോഗ് നഗരി ഋഷികേശ്-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (22660) ഉച്ചയ്ക്ക് 2.30നു എത്തിച്ചേരും. 

 

23) രാത്രി 8.25ന് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി ദൈ്വവാര എക്‌സ്പ്രസ് (12201) 10.45നു എത്തിച്ചേരും. 

 

24) രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- മുംബൈ ലോകമാന്യ തിലക് ദ്വൈവാര ഗരീബ് രഥ് എക്‌സ്പ്രസ് (12202) രാവിലെ 7.45ന് പുറപ്പെടും.

 

English Summary: Monsoon Timings for train services Operating Via Konkan Railway from 10th June 2023 To 31st October 2023