തൃശൂര്‍∙ കൂനംമൂച്ചിയില്‍ 17.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായ രണ്ടു യുവതികളും റിമാന്‍ഡില്‍. എംഡിഎംഎ വില്‍ക്കുമ്പോള്‍ പിടിയിലായ ചൂണ്ടല്‍ സ്വദേശിനി പുതുശേരി കണ്ണേത്തു സുരഭി (23) കോളജില്‍ പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ബിജെപി. അനുഭാവികളാണ് കുടുംബാംഗങ്ങള്‍. തദ്ദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ കൂനംമൂച്ചിയില്‍ 17.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായ രണ്ടു യുവതികളും റിമാന്‍ഡില്‍. എംഡിഎംഎ വില്‍ക്കുമ്പോള്‍ പിടിയിലായ ചൂണ്ടല്‍ സ്വദേശിനി പുതുശേരി കണ്ണേത്തു സുരഭി (23) കോളജില്‍ പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ബിജെപി അനുഭാവികളാണ് കുടുംബാംഗങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു സഹോദരി.

ലഹരിവില്‍പനയില്‍ ബിജെപി അനുഭാവി അറസ്റ്റിലായ വിവരം സിപിഎം, കോണ്‍ഗ്രസ് നവമാധ്യമ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം, ബിജെപിയുടേയോ എബിവിപിയുടേയോ ചുമതലകളൊന്നും ഇതുവരെ സുരഭി വഹിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ADVERTISEMENT

എംഡിഎംഎ വില്‍ക്കാന്‍ സ്കൂട്ടറില്‍ വരുമ്പോഴാണ് രണ്ടു യുവതികള്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സേനയുടെ പിടിയിലായത്. ചൂണ്ടല്‍ സ്വദേശിനി സുരഭിക്കൊപ്പം കണ്ണൂര്‍ സ്വദേശിനി പ്രിയയാണ് പിടിയിലായത്.

പുതുവര്‍ഷ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചായിരുന്നു സുരഭിയുടെ തുടക്കം. പിന്നെ, ലഹരി ഉപയോഗത്തോടൊപ്പം വില്‍പനയായി. ലഹരിവിരുദ്ധ സേനയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരിയുടെ ആവശ്യക്കാരെന്ന സമീപിച്ചു. ഉടനെ, കച്ചടവടം ഉറപ്പിച്ചു. 17.5 ഗ്രാം എംഡിഎംഎ 30,000 രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. പിന്നാലെ, കൂനംമൂച്ചിയില്‍ എത്തി. ഇതിനിടെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫിറ്റ്നസ് ട്രെയ്നര്‍, ടാറ്റൂ ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സുരഭി.

ADVERTISEMENT

English Summary: Two Young Ladies Arrested In MDMA Case At Thrissur