മുംബൈ∙ റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. 2023–24 സാമ്പത്തിക വർഷത്തെ യോഗം ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് നിരക്കുകളിൽ‌ മാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. 2023–24 സാമ്പത്തിക വർഷത്തെ യോഗം ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് നിരക്കുകളിൽ‌ മാറ്റം പ്രഖ്യാപിക്കാതെ മോണിറ്ററി പോളിസി യോഗം അവസാനിച്ചത്.

പണപ്പെരുപ്പം ലോകരാജ്യങ്ങളിൽ പിടിമുറുക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. 2022–23 വർഷത്തിൽ കോവിഡിനു മുന്‍പത്തെ നിലയിലേക്കു രാജ്യത്തെ ജിഡിപി എത്തി. ഉപഭോക്തൃ പണപ്പെരുപ്പം (കൺസ്യൂമർ പ്രൈസ് ഇൻഡക‍്സ്) ഇപ്പൊഴും 4 ശതമാനത്തിനു മുകളിലാണ്. 2023–24 വർഷവും ഈ പരിധിയിൽ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടൽ. പണപ്പെരുപ്പം പരിധിയിലാകുന്നതു വരെ മറ്റു നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ഗവർണർ അറിയിച്ചു.

ADVERTISEMENT

2023–24 സാമ്പത്തിക വർഷത്തെ യോഗമാണ് ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ റിസർവ് ബാങ്ക് ആസ്ഥാനത്തു നടന്നത്. പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ നിർത്താൻ കഴിഞ്ഞത് സാഹചര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ട്. ഇന്ന് ആഭ്യന്തര വിപണിയിലും വലിയ ചലനങ്ങൾ ഉണ്ടായിട്ടില്ല.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് നിരക്കു സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകൃതമായതിനു ശേഷമുള്ള 43–ാമത്തെ യോഗമാണ് ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നത്. ഏപ്രിലില്‍ നടന്ന യോഗത്തിൽ റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നില്ല. 2022 മേയ് മാസം മുതൽ 250 ബേസിസ് പോയിന്റ് അഥവാ 0.25% വർധനവ് നിരക്കുകളിൽ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പണപ്പരുപ്പം നിയന്ത്രണത്തിലായത് റിസർവ് ബാങ്കിനെ സംബന്ധിച്ച് ആശ്വാസകരമാണ്.

ADVERTISEMENT

English Summary: RBI announces monetary policy - live updates