തിരുവനന്തപുരം∙ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പ്രതികരണം. എന്നാല്‍ വയനാട് മണ്ഡലത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പ്രതികരണം. എന്നാല്‍ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടെന്നു വ്യക്തമാക്കി കോഴിക്കോട് ഇലക്‌ഷന്‍ ഡപ്യൂട്ടി കലക്ടര്‍ അയച്ച കത്താണ് സംശയം ഉയര്‍ത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലെ ഇവിഎം യൂണിറ്റുകളുടെ മോക് പോളിങ് നടത്തിയത് വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സാധാരണ നടപടി എന്നാണു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഉപതിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ADVERTISEMENT

ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ആകെ എട്ടോ ഒന്‍പതോ മാസം ശേഷിക്കെ ഉപതിരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവുകളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍ വ്യക്തമാക്കിയപ്പോഴും കോഴിക്കോട് ഇലക്‌ഷന്‍ ഡപ്യൂട്ടി കലക്ടറുടെ കത്താണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മോക്‌പോളില്‍ സാന്നിധ്യമുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് ഇലക്‌ഷന്‍ ഡപ്യൂട്ടി കലക്ടര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നത്.

English Summary: Chief Election officer on Wayanad byelection