ന്യൂഡൽഹി∙ കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടും. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടും. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടും. 

സിനിമാ മേഖലയിൽ നിന്ന് ബിജെപിയിൽ ചേർന്ന സംവിധായകരായ രാമസിംഹന്‍ എന്ന അലി അക്ബറും രാജസേനനും നടൻ ഭീമന്‍ രഘുവും പിന്നീട് ബിജെപിയോട് അകന്നിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ 9 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് രാജ്യമാകെ ബിജെപി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിനിടയിലാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കും തിരിച്ചടിയേറ്റു. മണിപ്പുര്‍ സംഘര്‍ഷം ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രതിബന്ധമായി.

ADVERTISEMENT

ഇതിനെല്ലാം പുറമെ, മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉൾപ്പെടെ പാര്‍ട്ടിയിലെത്തിയ പ്രമുഖരൊന്നും നിലവിൽ സജീവമല്ല. ഈ സാഹചര്യത്തിലാണ് ദേശീയനേതൃത്വം ഇടപെടാന്‍ ഒരുങ്ങുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.ഗണേശനെ മാറ്റി കെ.സുഭാഷിന് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംഘടനാതലത്തിലെ പ്രശ്നങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ വിശദാംശങ്ങള്‍ തേടും.

English Summary: The BJP national leadership will intervene in the resignation of Kerala leaders