മോസ്കോ∙ റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ പിന്‍മാറി. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ∙ റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ പിന്‍മാറി. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍റെ അനുമതിയോടെയായിരുന്നു ലൂക്കാഷെൻകോയുടെ ചര്‍ച്ച. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിൻമാറ്റ തീരുമാനമെന്ന് വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ വ്യക്തമാക്കി. പോരാളികളോട് പിന്‍വാങ്ങാനും നിര്‍ദേശം നല്‍കി. ചര്‍ച്ചയ്ക്ക് ശേഷം പുട്ടിനും ലൂക്കാഷെൻകോയുമായി ഫോണില്‍ സംസാരിച്ചതായും പുട്ടിന്‍ നന്ദി അറിയിച്ചതായും ബെലാറൂസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പിന്മാറ്റത്തിനുള്ള ഒത്തുതീർപ്പുവ്യവസ്ഥകളുടെ ഭാഗമായി, പിടിച്ചെടുത്ത തെക്കൻ റഷ്യൻ നഗരമായ റോസ്തോവ് നഗരത്തിൽനിന്ന് വാഗ്‌നർ ഗ്രൂപ്പ് പിൻമാറി. ഇതിനു പകരം യെവ്ഗിനി പ്രിഗോഷിനെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും ധാരണയായി. വാഗ്‌നർ പോരാളികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് റഷ്യ ഉറപ്പു നൽകിയിട്ടുണ്ട്. പ്രിഗോഷിൻ ബെലാറൂസിലേക്കു പോകുമെന്നാണ് വിവരം. 

ADVERTISEMENT

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന വാഗ്‍‌നർ കൂലിപ്പട്ടാളം, തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇന്നലെ റഷ്യയ്ക്കെതിരെ തിരിഞ്ഞത്. യുക്രെയ്നിൽനിന്നു പിൻവാങ്ങിയ വാഗ്‌നർ ഗ്രൂപ്പ് പട, തെക്കൻ റഷ്യൻ നഗരമായ റോസ്തോവും 2 സൈനികകേന്ദ്രങ്ങളും പിടിച്ചെടുത്ത് ആഭ്യന്തരയുദ്ധ ഭീതി ഉയർത്തിയെങ്കിലും, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥചർച്ചയെത്തുടർന്നു മോസ്കോയിലേക്കുള്ള പടനീക്കം വേണ്ടെന്നുവയ്ക്കുകയായിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സംഘത്തോടെ മടങ്ങാൻ നിർദേശിച്ചതായി വാഗ്നർ ഗ്രൂപ്പ് മേധാവി തലവൻ യെവ്ഗിനി പ്രിഗോഷിൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾ നീണ്ട സംഘർഷസ്ഥിതിയിൽ അയവുവന്നു. 

കൂലിപ്പട്ടാളത്തെ പ്രതിരോധിക്കാൻ റഷ്യൻ സൈന്യം മോസ്കോയിലേക്കു ഹൈവേയിൽ പാലങ്ങൾ അടച്ചു തയാറെടുത്തിരുന്നു. മോസ്കോയിലേക്കു നീങ്ങിയ സംഘത്തിനുനേരെ വ്യോമാക്രമണവും നടത്തി.മോസ്കോയിൽനിന്ന് 418 കിലോമീറ്റർ ദൂരത്തുള്ള യാലെറ്റ്സ് പട്ടണം വരെ കൂലിപ്പട്ടാളം എത്തിയിരുന്നു. റോസ്തോവ് – മോസ്കോ ഹൈവേയോടു ചേർന്ന വറോനെഷ് നഗരത്തിലെ സൈനികകേന്ദ്രം കൂലിപ്പട്ടാളം പിടിച്ചെടുത്തു. ഹൈവേയിൽ റഷ്യൻ സൈന്യവും കൂലിപ്പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുണ്ട്. ഒരു സൈനിക ഹെലികോപ്റ്റർ വെടിവച്ചിട്ടതായി വാഗ്നർ ഗ്രൂപ്പ് അവകാശപ്പെട്ടു.

ADVERTISEMENT

ഇതിനിടെ, റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നു മേയർ നിർദേശിച്ചു. നാളെ അവധി പ്രഖ്യാപിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മോസ്കോ വിട്ടെന്ന അഭ്യൂഹം റഷ്യ തള്ളി. പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്നു പറന്നുയർന്നതായി വാർത്തകൾ വന്നിരുന്നു. കലാപം ഉപേക്ഷിച്ചു സ്വന്തം താവളങ്ങളിൽ തിരിച്ചെത്തി റിപ്പോർട്ട് ചെയ്യാനും പ്രതിരോധ മന്ത്രാലയം വാഗ്‌നർ ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

English Summary: Wagner chief agrees to go to Belarus after calling off rebellion

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT