തിരുവനന്തപുരം ∙ കേരളത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അപ്രഖ്യാപിത സെൻസർഷിപ്പെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്ത റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് മാധ്യമപ്രവർത്തകരുടെ കടമ. തൊഴിൽ ചെയ്യുന്നതിന്റെ പേരിൽ കേസെടുത്താൽ കേരളത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം എങ്ങനെയാണ് സാധ്യമാകുക? കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അപ്രഖ്യാപിത സെൻസർഷിപ്പെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്ത റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് മാധ്യമപ്രവർത്തകരുടെ കടമ. തൊഴിൽ ചെയ്യുന്നതിന്റെ പേരിൽ കേസെടുത്താൽ കേരളത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം എങ്ങനെയാണ് സാധ്യമാകുക? കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ഇങ്ങനെ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടതായിരുന്നു. കേരളത്തിൽ മാധ്യമപ്രവർത്തകർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നു. ഈ വെല്ലുവിളി ജനാധിപത്യ സംവിധാനത്തിനു ചേർന്നതല്ല. നിയമസഭയിലും സെക്രട്ടേറിയറ്റിലും മാധ്യമപ്രവർത്തകർക്കു പ്രവേശിക്കാൻ വിലക്കുണ്ട്. അവിടെനിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. സെക്രട്ടേറിയറ്റിൽ എന്തിനാണു നിയന്ത്രണം? മാധ്യമപ്രവർത്തകരെ മാത്രമല്ല സാധാരണക്കാരെപ്പോലും അവിടെ കയറ്റാറില്ല. അടച്ചിട്ട കോട്ടപോലെയാണ് സെക്രട്ടേറിയറ്റ്.

ADVERTISEMENT

സർക്കാരിന് ഹിതകരമല്ലാത്ത വാർത്ത കൊടുത്താൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കും. മാധ്യമപ്രവർത്തകർ എന്തെഴുതണം എന്ന് തീരുമാനിക്കുന്നത് പൊലീസോ സർക്കാരോ അല്ല. ഭരണകൂടത്തിന്റെ തെറ്റുകളും നന്മകളും പുറത്തുകൊണ്ടുവരുന്നവരാണ് മാധ്യമ പ്രവർത്തകർ. ഇനിയും കേസെടുക്കുമെന്നാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കപ്പെടൂ’’– ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കെയുഡബ്ല്യുജെ പ്രസിഡന്റ് എം.വി.വിനീത, ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു തുടങ്ങിയവരും സംസാരിച്ചു.

English Summary: Unofficial censorship in Kerala alleges Ramesh Chennithala at KUWJ march