അട്ടിമറി നീക്കങ്ങൾക്ക് ശേഷം റഷ്യയിലേക്ക് മടങ്ങിയെത്തി യെവ്‌ഗിനി പ്രിഗോഷിൻ; വാഗ്നർ സൈന്യം ക്യാംപുകളിൽ
മോസ്‌കോ∙ റഷ്യയിലുണ്ടായ സായുധ അട്ടിമറി നീക്കങ്ങൾക്ക് ശേഷം വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ റഷ്യയിലേക്ക് മടങ്ങിയതായി ബെലാറുസ് പ്രസിഡന്റ് അലക്സാൻഡർ ഗ്രിഗോറിയേവിച്ച് ലുകാഷെൻകോ. ‘‘പ്രിഗോഷിൻ ബെലാറുസ് അതിർത്തിയിലില്ല. അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് മടങ്ങി. ചിലപ്പോൾ മോസ്‌കോയിലേക്ക് നീങ്ങിയേക്കാം. വാഗ്നർ സൈന്യം യുക്രെയ്നിൽ പോരാട്ടത്തിനായി ക്യാംപുകളിലാണ്’’– അലക്സാൻഡർ ലുകാഷെൻകോ പറഞ്ഞു.

മോസ്‌കോ∙ റഷ്യയിലുണ്ടായ സായുധ അട്ടിമറി നീക്കങ്ങൾക്ക് ശേഷം വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ റഷ്യയിലേക്ക് മടങ്ങിയതായി ബെലാറുസ് പ്രസിഡന്റ് അലക്സാൻഡർ ഗ്രിഗോറിയേവിച്ച് ലുകാഷെൻകോ. ‘‘പ്രിഗോഷിൻ ബെലാറുസ് അതിർത്തിക്ക് അകത്തില്ല. അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് മടങ്ങി. ചിലപ്പോൾ മോസ്‌കോയിലേക്ക് നീങ്ങിയേക്കാം. വാഗ്നർ സൈന്യം യുക്രെയ്നിൽ പോരാട്ടത്തിനായി ക്യാംപുകളിലാണ്’’– അലക്സാൻഡർ ലുകാഷെൻകോ പറഞ്ഞു.
റഷ്യയെയും ഭരണകൂടത്തെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ശേഷമാണ് വാഗ്നർ കൂലിപ്പട്ടാളം അട്ടിമറി നീക്കത്തിൽനിന്ന് പിന്മാറിയത്. തലസ്‌ഥാനമായ മോസ്‌കോയ്‌ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ശ്രമങ്ങളുടെ ഭാഗമായി വാഗ്നർ ഗ്രൂപ്പിന്റെ പിന്മാറ്റം. ബെലാറുസ് പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്നായിരുന്നു പിന്മാറ്റം. ഇതിനു ശേഷം പ്രിഗോഷിനു ബെലാറുസിൽ അഭയം നൽകിയിരുന്നു. ജൂൺ 27ന് പ്രിഗോഷിൻ ബെലാറുസിന്റെ തലസ്ഥാനമായ മിൻസ്‌ക്കിൽ എത്തിയിരുന്നു. ഇതിനിടെ പ്രിഗോഷിനെതിരെയും വാഗ്നർ ഗ്രൂപ്പിനെതിരേയും എടുത്ത കേസുകൾ എല്ലാം റഷ്യ പിൻവലിച്ചിരുന്നു.
English Summary: Yevgeny Prigozhin back in Russia, Says Lukashenko