ബെംഗളൂരു∙ മുൻ എംപി വൈ.എസ്. വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാങ്ങൾക്കെതിരെ സിബിഐയ്‌ക്ക് നിർണായക സാക്ഷി മൊഴി നൽകി വൈ.എസ്.ശർമിള. ‘‘തന്റെ കുടുംബവും വൈ.എസ്.അവിനാഷ് റെഡ്‌ഡിയുടെ കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് രഹസ്യ സാക്ഷിയായി വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവായ വൈ.എസ്.ശർമിള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ മുൻ എംപി വൈ.എസ്. വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാങ്ങൾക്കെതിരെ സിബിഐയ്‌ക്ക് നിർണായക സാക്ഷി മൊഴി നൽകി വൈ.എസ്.ഷർമിള. ‘‘തന്റെ കുടുംബവും വൈ.എസ്.അവിനാഷ് റെഡ്‌ഡിയുടെ കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്ന് രഹസ്യ സാക്ഷിയായി വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവായ വൈ.എസ്.ഷർമിള സിബിഐയോട് പറഞ്ഞു. കടപ്പയിലെ ലോക്സഭാ സീറ്റ് ജഗന്റെ അമ്മ വൈ.എസ്. വിജയമ്മയ്‌ക്കോ, ഷർമിളയ്‌ക്കോ നല്‍കണമെന്ന് വിവേകാനന്ദ റെഡ്ഡി വാദിച്ചിരുന്നു. ഇതാണ് കൊലയ്ക്കിടയാക്കിയതെന്നാണ് സിബിഐ വാദം

ബന്ധുവും കടപ്പ എംപിയുമായ അവിനാഷ് റെഡ്ഡിക്കും അച്ഛൻ ഭാസ്‌ക്കർ റെഡ്ഡിക്കുമെതിരെയാണ് ഷർമിളയുടെ നിർണായക മൊഴി. ഈ രഹസ്യ സാക്ഷിമൊഴി ഷർമിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ സിബിഐ അന്തിമ കുറ്റപത്രം നല്‍കിയത്. വൈ.എസ്.രാജശേഖരറെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 

ADVERTISEMENT

‘‘വിവേകാനന്ദ റെഡ്‌ഡി, കടപ്പയിൽ അവിനാശ് റെഡ്‌ഡിക്ക് സീറ്റ് നൽകുന്നതിന് എതിരായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ടുമാസങ്ങൾക്ക് മുൻപ് തന്റെ വീട്ടിലെത്തി കടപ്പയിൽ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക്, സഹോദരൻ സീറ്റ് നൽകുമെന്ന് ഉറപ്പില്ലായിരുന്നു. വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയവും വ്യക്തിവിരോധവുമുണ്ട്.’’–ഷർമിള സിബിഐയ്‌ക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. 

2019 മാർച്ച് 15ന്  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് വൈ.എസ്.വിവേകാനന്ദ റെഡ്‌ഡി കൊല്ലപ്പെടുന്നത്. ഇതിൽ അവിനാഷ് റെഡ്‌ഡിയെയാണ് പ്രധാന പ്രതിയായി സിബിഐ പട്ടികയിൽ ചേർത്തിരിക്കുന്നത്. 

ADVERTISEMENT

English Summary: CBI presents YS Sharmila as Secret Witness