ചെന്നൈ∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു സംഭാവന നൽകുന്ന ശാസ്ത്ര ഗവേഷകർക്ക് നാഷനൽ യൂണിറ്റി കോൺഫറൻസ് ഏർപ്പെടുത്തിയ ഭാരത് രത്നാ മദർ തെരേസ സ്വർണ മെഡലിന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു സംഭാവന നൽകുന്ന ശാസ്ത്ര ഗവേഷകർക്ക് നാഷനൽ യൂണിറ്റി കോൺഫറൻസ് ഏർപ്പെടുത്തിയ ഭാരത് രത്നാ മദർ തെരേസ സ്വർണ മെഡലിന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ജോർജ് മാത്യു അർഹനായി. പരിസ്ഥിതി മലിനീകരണ സാധ്യതയുള്ള വ്യവസായ മാലിന്യങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മറ്റൊരു വ്യവസായത്തിന് അസംസ്കൃത വസ്തുവാക്കി മാറ്റുന്ന ഗവേഷണ പദ്ധതി നടപ്പിലാക്കിയതിനാണ് മെഡലും സർട്ടിഫിക്കറ്റും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം.

ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച് ഓർഗനൈസേഷൻ എന്ന സംഘടന 3 വർഷത്തിലൊരിക്കലാണ് ഇതു നൽകുന്നത്. ചെന്നൈയിൽ നടന്ന ചടങ്ങളിൽ മുൻ കേന്ദ്രമന്ത്രി ഡോ. ആർ.വേലു, അണ്ണാ സർവകലാശാല മുൻ വിസി ‍ഡോ. എ.കലാനിധി എന്നിവർ ചേർന്നു സമ്മാനിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. 

ADVERTISEMENT

കോഴഞ്ചേരി തേവർവേലിൽ ഫാ. അലക്സാണ്ടർ മാത്യു കോറെപ്പിസ്കോപ്പയുടെ ചെറുമകനാണ് ഡോ. ജോർജ് മാത്യു. പിതാവ്: പരേതനായ ജോയി മാത്യു. മാതാവ്: വത്സ മാത്യു. ഭാര്യ: ജീനാ കോശി (അധ്യാപിക, ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ കുറ്റപ്പുഴ, തിരുവല്ല) കണ്ണൂർ സർവകലാശാല മുൻ പിവിസി കാരയ്ക്കൽ മൂലമണ്ണി‍ൽ  പരേതനായ ഡോ. എം.ഒ.കോശിയുടെ മകളാണ്. മക്കൾ: ആരോൺ ജോർജ് (കുസാറ്റ് കൊച്ചി), എയ്മി ജോർജ് (ബിലീവേഴ്സ് സ്കൂൾ വിദ്യാർഥിനി, തിരുവല്ല).

English Summary: Bharat Ratna Mother Teresa Gold Medal for Dr. George Mathew