ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമനില തെറ്റിയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ സമ്മതിക്കുമെന്ന് പ്രതിപക്ഷം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമനില തെറ്റിയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ സമ്മതിക്കുമെന്ന് പ്രതിപക്ഷം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രധാനമായ ഒട്ടേറെ ബില്ലുകൾ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും, അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാൻ പ്രതിപക്ഷം തയാറായില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കൂടിയായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ്, രാഹുലിനും പ്രതിപക്ഷ മുന്നണിക്കുമെതിരെ മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചത്.

‘‘മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ ഞങ്ങൾ സമ്മതിക്കുമെന്ന് കോൺഗ്രസും പ്രതിപക്ഷ മുന്നണിയും ഒരിക്കലും കരുതിയില്ല എന്നതാണ് വാസ്തവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞതുപോലെ, സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ് മണിപ്പുർ. ഇന്ന് രാഹുൽ പറഞ്ഞ കാര്യങ്ങൾ നമ്മൾ കേട്ടു. അദ്ദേഹത്തിന് സമനില തെറ്റിയെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കേട്ടിട്ടില്ല. പാർലമെന്റിലും വന്നില്ല. വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടി ഇത്രയും നിരുത്തരവാദിത്തപരമായി പെരുമാറുന്നത് തികച്ചും നിർഭാഗ്യകരമാണ്’ – പ്രഹ്ലാദ് ജോഷി പറഞ്ഞു.

ADVERTISEMENT

‘‘പ്രധാനപ്പെട്ട ബില്ലുകളുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രതിപക്ഷം തികച്ചും രാഷ്ട്രീയപരമായ കാരണങ്ങളാൽ അവഗണിക്കുകയാണ്. ഡൽഹി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ മാത്രമാണ് അവർ പങ്കെടുത്തത്. ചർച്ച കൂടാതെ ഒരു ബില്ലുപോലും പാസാക്കണമെന്ന് ഞങ്ങൾക്കില്ല. രാജ്യസഭയിൽ എല്ലാ ബില്ലുകളിലും ചർച്ച നടന്നിട്ടുണ്ട്’ – മന്ത്രി ചൂണ്ടിക്കാട്ടി.

‘‘ഇന്ന് അവസാനിച്ച വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ 20 ബില്ലുകളും രാജ്യസഭയിൽ 55 ബില്ലുകളുമാണ് അവതരിപ്പിച്ചത്. ആകെ 17 യോഗങ്ങൾ ചേർന്നു. ലോക്സഭയിൽ 20 ബില്ലുകൾ പാസാക്കി. മൂന്നു ബില്ലുകൾ രാജ്യസഭാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. സുപ്രധാനമായ ഒട്ടേറെ ബില്ലുകളുടെ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ല. അടുത്ത തവണയെങ്കിലും അവർ കൂടുതൽ ഒരുക്കത്തോടെ വരുമെന്ന് കരുതുന്നു’ – മന്ത്രി പറഞ്ഞു.

ADVERTISEMENT

മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. മണിപ്പുർ മാസങ്ങളായി കത്തുമ്പോൾ പാർലമെന്റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ വിമർശിച്ചിരുന്നു. ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി നൽകിയ മറുപടിയെ രാഹുൽ വിമർശിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ മണിപ്പുരിനായി വെറും രണ്ടു മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി മാറ്റിവച്ചതെന്നായിരുന്നു മറ്റൊരു വിമർശനം.

English Summary: Pralhad Joshi Counters Rahul's Attack On PM Modi Over Manipur Violence