ഭോപ്പാൽ∙ ബിജെപി നടത്തുന്ന ജൻ ആശിർവാദ് യാത്രയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിക്ക് ക്ഷണമില്ല. താൻ അവിടെയുണ്ടെങ്കിൽ ജനശ്രദ്ധ മുഴുവൻ തന്നിലേക്കാകുമെന്ന് ബിജെപി നേതാക്കൾ ഭയപ്പെടുന്നു എന്ന് ഉമാ ഭാരതി പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയാണ് യാത്ര ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ∙ ബിജെപി നടത്തുന്ന ജൻ ആശിർവാദ് യാത്രയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിക്ക് ക്ഷണമില്ല. താൻ അവിടെയുണ്ടെങ്കിൽ ജനശ്രദ്ധ മുഴുവൻ തന്നിലേക്കാകുമെന്ന് ബിജെപി നേതാക്കൾ ഭയപ്പെടുന്നു എന്ന് ഉമാ ഭാരതി പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ ജെ.പി. ന‍ഡ്ഡയാണ് യാത്ര ഉദ്ഘാടനം ചെയ്തു.

‘‘ഞാൻ അവിടെയുണ്ടെങ്കിൽ ശ്രദ്ധ മുഴുവൻ എന്നിലേക്കാകുമെന്ന് അവർ ഭയപ്പെടുന്നു. 2020ൽ സർക്കാർ രൂപീകരിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ അവരെ സഹായിച്ചെങ്കിൽ, 2003ൽ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഞാനാണ്. ജ്യോതിരാദിത്യ സിന്ധ്യയെ ഞാൻ എന്റെ മരുമകനെ പോലെയാണ് കാണുന്നത്. യാത്രയിലേക്ക് എന്നെ ക്ഷണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചെങ്കിലും ചിന്തിക്കണമായിരുന്നു. ഞാൻ അവിടേക്ക് പോകില്ല. പക്ഷേ, വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി വോട്ട് അഭ്യർഥിക്കുകയും പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.’’– ഉമാഭാരതി വ്യക്തമാക്കി. 2005ൽ അച്ചടക്ക ലംഘനത്തിനു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതിയെ 2011ൽ തിരിച്ചെടുത്തിരുന്നു.

ADVERTISEMENT

ഉമാ ഭാരതിയെ പരിപാടിയിൽ ക്ഷണിക്കാത്തതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി അവരുടെ നേതാക്കളെ തന്നെ അപമാനിക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സർജേവാലയുടെ പ്രതികരണം. ‘‘പാർട്ടിയിലെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും അവർ അകറ്റിനിർത്തി. നമ്മുടെ സംസ്കാരം അനുസരിച്ച് മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിൽ ദൈവം മാപ്പുനൽകില്ല.’’– അദ്ദേഹം പറഞ്ഞു.

English Summary: Uma Bharti on no Bjp Invite For Mega Yatra