ന്യൂഡൽഹി ∙ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷനൽ ഇലക്‌ഷൻ വാച്ചും പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം 763 പാർലമെന്റ് അംഗങ്ങളിൽ (എംപിമാർ)

ന്യൂഡൽഹി ∙ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷനൽ ഇലക്‌ഷൻ വാച്ചും പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം 763 പാർലമെന്റ് അംഗങ്ങളിൽ (എംപിമാർ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷനൽ ഇലക്‌ഷൻ വാച്ചും പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം 763 പാർലമെന്റ് അംഗങ്ങളിൽ (എംപിമാർ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷനൽ ഇലക്‌ഷൻ വാച്ചും പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം 763 പാർലമെന്റ് അംഗങ്ങളിൽ (എംപിമാർ) 306 (40%) പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് എംപിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. 194 (25%) എംപിമാർക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സത്യവാങ്മൂലം പ്രകാരം, ക്രിമിനൽ കേസുകൾ ഉള്ള എംപിമാരുടെ പട്ടികയിൽ കേരളം (73%) ആണ് ഒന്നാമത്. ബിഹാർ (57%), മഹാരാഷ്ട്ര (57%), തെലങ്കാന (50%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഗുരുതരമായ ക്രിമിനൽ കേസുകളുള്ള എംപിമാർ ഏറ്റവും കൂടുതൽ ബിഹാറിലാണ്, 50%. ഉത്തർപ്രദേശ് (37%), മഹാരാഷ്ട്ര (34%), കേരളം (10%), തെലങ്കാന (9%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

ADVERTISEMENT

പാർട്ടി തിരിച്ചുള്ള കണക്കുകൾ പ്രകാരം, ബിജെപിയുടെ 385 എംപിമാരിൽ 139 (36%) പേരും കോൺഗ്രസിന്റെ 81 എംപിമാരിൽ 43 (53%) പേരും തൃണമൂല്‍ കോൺഗ്രസിന്റെ 36 എംപിമാരിൽ 14 (39%) പേരും, രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) 6 എംപിമാരിൽ 5 (83%) പേരും സിപിഎമ്മിന്റെ 8 എംപിമാരിൽ 6 (75%) പേരും ആം ആദ്മി പാർട്ടിയുടെ (എഎപി) 11 എംപിമാരിൽ 3 (27%) പേരും

വൈഎസ്ആർസിപിയിലെ 31 എംപിമാരിൽ 13 (42%) പേരും എൻസിപിയുടെ 8 എംപിമാരിൽ 3 (38%) പേരും  ക്രിമിനൽ കേസുകൾ ഉള്ളതായി സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. സത്യവാങ്മൂലം പ്രകാരം, 32 എംപിമാർക്കെതിരെ കൊലപാതകശ്രമത്തിനും (ഐപിസി 307), 21 എംപിമാർക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. ഇതിൽ 4 എംപിമാർക്കെതിരെ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളാണ് (ഐപിസി 376).

ADVERTISEMENT

∙ എംപിമാരുടെ ശരാശരി ആസ്തി 38.33 കോടി

ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള ഒരു എംപിയുടെ ശരാശരി ആസ്തി 38.33 കോടി രൂപയാണ്. ക്രിമിനൽ കേസുകളുള്ള എംപിമാരുടെ ശരാശരി ആസ്തി 50.03 കോടി രൂപയും ക്രിമിനൽ കേസുകളില്ലാത്ത എംപിമാരുടെ ശരാശരി ആസ്തി 30.50 കോടി രൂപയുമാണ്. തെലങ്കാനയിൽ നിന്നുള്ള എംപിമാർക്കാണ് (24) ഏറ്റവും ഉയർന്ന ആസ്തിയുള്ളത്, ശരാശരി 262.26 കോടി രൂപ. ആന്ധ്രപ്രദേശ് (36 എംപിമാർ – ശരാശരി ആസ്തി 150.76 കോടി), പഞ്ചാബ് (20 എംപിമാർ – ശരാശരി ആസ്തി 88.94 കോടി) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

ADVERTISEMENT

റിപ്പോർട്ട് അനുസരിച്ച്, 385 ബിജെപി എംപിമാരുടെ ശരാശരി ആസ്തി 18.31 കോടി രൂപയാണ്. 81 കോൺഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 39.12 കോടി. 36 തൃണമൂൽ കോൺഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 8.72 കോടി, 31 വൈഎസ്ആർസിപി എംപിമാരുടെ ശരാശരി ആസ്തി 153.76 കോടി, 16 തെലങ്കാന രാഷ്ട്ര സമിതി (ഭാരത് രാഷ്ട്ര സമിതി) എംപിമാരുടെ ശരാശരി ആസ്തി 383.51 കോടി, 8 എൻസിപി എംപിമാരുടെ ശരാശരി ആസ്തി 30.11 കോടി, 11 എഎപി എംപിമാരുടെ ശരാശരി ആസ്തി 119.84 കോടി.

English Summary: 40% of MPs have criminal cases against them; Kerala tops the list