ന്യൂഡൽഹി∙ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. അതിനകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. മേയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. അതിനകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. മേയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ആർബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.

2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19ൽ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017 മാർച്ചിനു മുൻപ് അച്ചടിച്ചവയാണ്.

ADVERTISEMENT

2000 രൂപ നോട്ട് ബാങ്കിൽ മാറ്റാം

∙ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ബാങ്ക് ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം.

∙ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനു പ്രത്യേക അപേക്ഷയോ ഐഡി പ്രൂഫോ ആവശ്യമില്ല.

∙ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങാം.

ADVERTISEMENT

∙ ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാം.

∙ 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നൽകേണ്ടതില്ല.

∙ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ആർബിഐയുടെ 19 റീജിയനൽ ഓഫിസുകളിലും (ആർഒകൾ) ലഭ്യമാണ്. മാത്രമല്ല, അടുത്തുള്ള ഏതു ബാങ്കിന്റെ ശാഖയിലും നോട്ടുകൾ മാറ്റാം.

∙ ആളുകൾക്ക് അവർക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾക്ക് നിക്ഷേപ പരിധിയില്ല. പക്ഷേ, കെ‌വൈ‌സി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

ADVERTISEMENT

∙ ആദായനികുതി ചട്ടങ്ങളിലെ ബ്യൂൾ 114 ബി പ്രകാരം, പോസ്റ്റ് ഓഫിസിലോ ബാങ്കിലോ ഒരു ദിവസത്തിനുള്ളിൽ 50,000 രൂപയിൽ അധികം നിക്ഷേപിക്കുന്നതിന് പാൻ നമ്പർ നിർബന്ധമാണ്. ഒരാൾ ഒരു ദിവസം 50,000 രൂപയിൽ കൂടുതല്‍ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കണമെങ്കിൽ പാൻ നമ്പർ നൽകണം. 50,000 രൂപയിൽ താഴെയാണെങ്കിൽ പാൻ നമ്പർ നിർബന്ധമല്ല.

∙ 2000 രൂപ നിക്ഷേപിക്കാൻ, ജൻ ധൻ യോജന, ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് നിലവിലെ നിക്ഷേപ പരിധി ബാധകമാകും.

∙ സെപ്റ്റംബർ 19 മുതൽ ‘ക്യാഷ് ഓൺ ഡെലിവറി’ ഓർഡറുകൾക്ക് ആമസോൺ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല.

English Summary: Rs 2,000 note exchange, deposit deadline nears: All you need to know