ന്യൂഡൽഹി ∙ യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണവുമായി ബന്ധപ്പെട്ട 10 പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ. കഴിഞ്ഞ മാർച്ചിലായിരുന്നു ആക്രമണം നടന്നത്. ഇവരെകുറിച്ച് വിവരം ലഭിക്കുന്നവർ അന്വേഷണ ഏജൻസിയെ അറിയിക്കണമെന്നും നിർദേശിച്ചു. ഇവരെ പിടികൂടാൻ സഹായിക്കുന്ന നിർണായകമായ എന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണവുമായി ബന്ധപ്പെട്ട 10 പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ. കഴിഞ്ഞ മാർച്ചിലായിരുന്നു ആക്രമണം നടന്നത്.  ഇവരെകുറിച്ച് വിവരം ലഭിക്കുന്നവർ  അന്വേഷണ ഏജൻസിയെ അറിയിക്കണമെന്നും നിർദേശിച്ചു. 

ഇവരെ പിടികൂടാൻ സഹായിക്കുന്ന നിർണായകമായ എന്തു വിവരങ്ങളും ജനങ്ങൾക്ക് കൈമാറാമെന്നും എൻഐഎ പുറപ്പെടുവിച്ച നോട്ടിസിൽ പറയുന്നു.  പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടില്ലെന്നും എൻഐഎ അറിയിച്ചു. 

ADVERTISEMENT

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ മാർച്ച് 18–19 തീയതികളിൽ നടന്ന ആക്രമണത്തിനു പിന്നാലെയാണ് ഈ പത്തു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ചില ഖലിസ്ഥാൻവാദികൾ കോൺസുലേറ്റിന് അകത്തു നുഴഞ്ഞു കയറുകയും തീയിടാൻ  ശ്രമം നടത്തിയെന്നുമാണ് കേസ്. ഇതിനു പുറമേ ഖലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യം മുഴക്കി കോണ്‍സുലേറ്റിലേക്ക് ബാരിക്കേഡുകൾ തകർത്ത് ഇരച്ചു കയറുകയും കോൺസുലേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും പറയുന്നു. സമാനമായ ആക്രമണം ജൂലൈ ഒന്നിനും അരങ്ങേറി. 

സംഭവുമായി ബന്ധപ്പെട്ട് എൻഐഎ ഐപിസിയുടെ വിവിധ വകുപ്പുകളും പൊതുമുതൽ നിശിപ്പിച്ചതുമായി ബന്ധപ്പെട്ട് വകുപ്പുകളും ചുമത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഓഗസ്റ്റിൽ എൻഐഎ സംഘം സാൻഫ്രാൻസിസ്കോ സന്ദർശിക്കുകയും ചെയ്തു. 

ADVERTISEMENT

English Summary: NIA seeks information about 10 accused in attack on Indian consulate in San Francisco