കൊച്ചി∙ കേരളത്തിൽ മാത്രമുള്ള പ്രത്യേകതയാണ് വ്യവസായം തുടങ്ങുമ്പോൾ ഒന്നും വാർത്തയാകാത്തതെന്ന് മന്ത്രി പി.രാജീവ്. അടച്ചുപൂട്ടുന്നതെല്ലാമാണു വാർത്തകൾ. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വ്യവസായം തുടങ്ങുമ്പോൾ ഒന്നും വാർത്തയാകാത്തതും അടച്ചുപൂട്ടുമ്പോൾ വാർത്തയാകുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് മന്ത്രി പി.രാജീവ്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

‘‘കേരളത്തിൽ മാത്രമുള്ള പ്രത്യേകതയാണ്, വ്യവസായം തുടങ്ങുമ്പോൾ ഒന്നും വാർത്തയാകില്ല. അടച്ചുപൂട്ടുന്നതെല്ലാം വാർത്തയായിരിക്കും. വ്യവസായമേഖലയിലെ വലിയ മുന്നേറ്റങ്ങൾ കൊടുത്തോ എന്നു ചോദിച്ചാൽ കൊടുക്കുന്നു എന്ന മട്ടിൽ വാണിജ്യ വാർത്ത മാത്രമായിരിക്കും.  വ്യവസായശാലകളിൽ എന്തെങ്കിലും മൈക്രോ പ്രശ്നങ്ങളുണ്ടായാല്‍ അതു ജനറൽ വാർത്തയാകും. ചിലത് ലീഡായിരിക്കും ചിലത് ഡിബേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയവുമായിരിക്കും. മാധ്യമങ്ങളുടെ ഈ സമീപനത്തിൽ പോസിറ്റീവായ ഒരു മാറ്റം കൂടി പ്രതീക്ഷിച്ചിട്ടാണ് ഞങ്ങൾ ഇത്തരം അവാർഡുകൾ നൽകുന്നത്. കേരളത്തിലെ വ്യവസായ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മറ്റു ഭാഷയിലെ മാധ്യമങ്ങളിൽ പോസിറ്റീവായ വാർത്തകൾ വരുന്നുണ്ട്. ഐബിഎം കൊച്ചിയിൽ ഒരു കൊല്ലം പൂർത്തിയാക്കുമ്പോഴേക്കും 1,700 പേരെയാണ് റിക്രൂട്ട് ചെയ്തത്. അങ്ങനെയുള്ള കാര്യങ്ങള്‍ കാണുന്നില്ല. 

ADVERTISEMENT

ഒരാൾ റിസോർട്ടിൽ പോയി മുറിയെടുത്ത് ചീട്ടുകളിച്ച് പിടിച്ചോ? ഇതൊക്കായണ് ചോദ്യം. ആദ്യ ചോദ്യമാകുമ്പോൾ നമ്മുടെ മൈൻഡ് സെറ്റിൽ മാറ്റം വരുത്തേണ്ടതുണ്ട്. മറ്റു ചോദ്യങ്ങളൊക്കെ കഴിഞ്ഞിട്ടു കാത്തിരിക്കുന്ന സന്ദർഭമുണ്ടാകുമല്ലോ? അപ്പോഴാകണം ഇതിലേക്കു കടക്കാൻ’’–പി.രാജീവ് പറഞ്ഞു.

English Summary: P.Rajeev about Industrial Developments in Kerala