ലണ്ടൻ∙ കരിങ്കടലിൽ സിവിലിയൻ ചരക്കു കപ്പലുകൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ മൈനുകൾ ഉപയോഗിച്ചേക്കുമെന്നു ബ്രിട്ടൻ. യുക്രെയ്ൻ തുറമുഖങ്ങളിൽനിന്നുള്ള ചരക്കുനീക്കമാകും റഷ്യയുടെ പ്രധാന ലക്ഷ്യമെന്നും ബ്രിട്ടിഷ് സർക്കാർ പറയുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുൻനിർത്തിയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കരിങ്കടലിൽ സിവിലിയൻ ചരക്കു കപ്പലുകൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ മൈനുകൾ ഉപയോഗിച്ചേക്കുമെന്നു ബ്രിട്ടൻ. യുക്രെയ്ൻ തുറമുഖങ്ങളിൽനിന്നുള്ള ചരക്കുനീക്കമാകും റഷ്യയുടെ പ്രധാന ലക്ഷ്യമെന്നും ബ്രിട്ടിഷ് സർക്കാർ പറയുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുൻനിർത്തിയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചത്. ഓഗസ്റ്റിൽ കരിങ്കടലിൽ ചരക്കു കപ്പലിനുനേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്നും ബ്രിട്ടൻ ആരോപിച്ചിരുന്നു.

സിവിലിയൻ കപ്പലുകളെ റഷ്യ നേരിട്ട് ആക്രമിച്ചേക്കില്ലെന്നും, മൈനുകൾ ഉപയോഗിച്ച് കപ്പൽ മുക്കി യുക്ര‌െയ്നുമേൽ പഴി ചാരാനാകും ശ്രമമെന്നും ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാനാണ് റഷ്യൻ നീക്കം തുറന്നുകാണിക്കുന്നതെന്നും ബ്രിട്ടൻ വ്യക്തമാക്കി. കരിങ്കടലിലെ റഷ്യയുടെ പ്രവർത്തനങ്ങൾ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യുക്രെയ്നുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും ബ്രിട്ടൻ അറിയിച്ചു.

ADVERTISEMENT

ഇക്കഴിഞ്ഞ ജൂലൈയിലാണ് യുക്രെയ്ന് കരിങ്കടലിലൂടെയുള്ള ചരക്കുനീക്കത്തിനു നൽകിവന്ന സംരക്ഷണ കരാറിൽനിന്നു റഷ്യ പിന്മാറിയത്. ഇതിനു പിന്നാലെ നിരവധി ചരക്കു കപ്പലുകൾ യുക്രെയ്ൻ തീരം വിട്ടിരുന്നു. നിലവിൽ, കരിങ്കടലിൽ സൈനിക വിന്യാസമില്ലാത്ത മേഖലയിലൂടെയാണു യുക്രെയ്നിൽനിന്നു ധാന്യങ്ങളുൾപ്പെടെ കയറ്റുമതി ചെയ്തുവരുന്നത്. ഈ മേഖലയിലും ആക്രമണ ഭീഷണിയുണ്ടെന്നാണു ബ്രിട്ടൻ‌ മുന്നറിയിപ്പു നൽകിയത്.

English Summary: Britain says Russia may target civilian shipping with mines in Black Sea