ബെംഗളൂരു ∙ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് വായ്പാതുക വർധിപ്പിച്ചു നൽകണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശം. കർണാടക സർക്കാരിന്റെ 'അറിവ്' വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴിൽ അപേക്ഷിക്കുന്നവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് വായ്പാതുക വർധിപ്പിച്ചു നൽകണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശം. കർണാടക സർക്കാരിന്റെ 'അറിവ്' വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴിൽ അപേക്ഷിക്കുന്നവർക്കാണ് കൂടുതൽ തുക നൽകാൻ നിര്‍ദേശമുള്ളത്. കർണാടകയിൽ കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നിർദേശം വന്നിരിക്കുന്നത്.

അറിവ് പദ്ധതിക്കു കീഴിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക്, കോഴ്സ് തീരുന്നതുവരെ ഓരോവർഷവും 50,000 മുതൽ 3 ലക്ഷംരൂപ വരെയാണു വായ്പ ലഭിക്കുക. ന്യൂനപക്ഷ വിഭാഗക്കാർക്കായി കോളനി നിർമിക്കാൻ, മുഖ്യമന്ത്രിയുടെ പ്രത്യേക വികസന പദ്ധതിക്കു കീഴിൽ 1000 കോടിയുടെ കർമ പദ്ധതി തയാറാക്കാനും സിദ്ധരാമയ്യ നിർദേശിച്ചു. നിരവധി അപേക്ഷകൾ വരുന്നതിനാൽ സീനിയോരിറ്റി ലിസ്റ്റ് തയാറാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ADVERTISEMENT

ഭവന നിർമാണം, ന്യൂനപക്ഷ ക്ഷേമം, ഹജ്, വഖഫ് വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിലായിരുന്നു സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകിയത്. ന്യൂനപക്ഷങ്ങൾക്കായി ഇതുവരെ പ്രഖ്യാപിച്ച 19 പദ്ധതികളിൽ 16 എണ്ണത്തിലും സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:

Karnataka CM Siddaramaiah orders increase in loan amount for medical students from minority communities