കോഴിക്കോട്∙ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ അധിക പാല്‍വിലയായി നല്‍കും. മേഖലാ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്‍കിയ ‌ നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക വിലയായി നല്‍കുക. ഈ ഇനത്തില്‍ കാസര്‍കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ അധിക പാല്‍വിലയായി നല്‍കും.  മേഖലാ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്‍കിയ ‌ നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക വിലയായി നല്‍കുക. ഈ ഇനത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകരിലേക്കു മൂന്ന് കോടി രൂപ വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരും. 

വര്‍ധിച്ചുവരുന്ന പാലുല്‍പാദനച്ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനായാണ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നവംബര്‍ 10 മുതല്‍ 20 വരെയുള്ള പാല്‍ വിലയോടൊപ്പം നല്‍കുന്നതാണ്. ലീറ്ററിന് 1.5 രൂപ കൊടുക്കുമ്പോള്‍, മില്‍മ ക്ഷീരസംഘങ്ങള്‍ക്കു നല്‍കുന്ന സെപ്റ്റംബര്‍ മാസത്തെ ശരാശരി പാല്‍ വില 46 രൂപ 94 പൈസയാകും. 

ADVERTISEMENT

തീറ്റപ്പുല്ലിനങ്ങള്‍ക്കു കര്‍ഷകരില്‍നിന്നുമുണ്ടായ വര്‍ധിച്ച ആവശ്യകതയെ തുടര്‍ന്നു വിവിധയിനം തീറ്റപ്പുല്ലിനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തിലേക്കു മേഖലാ യൂണിയന്റെ ബജറ്റിൽ ഒരു വര്‍ഷത്തേക്കു വകയിരുത്തിയിരുന്ന 8 കോടി രൂപ ഇതിനോടകം പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ നല്‍കുന്ന അധിക പാല്‍വില ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാവുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിങ് ഡയറ്ക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു.

English Summary:

Milma Milk, Milma Milk Price, Milma Manorama Online, Milma milk additional price