ആലപ്പുഴ∙ പുന്നപ്ര – വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ‍ നടത്തിയ ദീപശിഖാ പ്രയാണത്തിൽ, അശുദ്ധിയുടെ പേരു പറഞ്ഞു വനിതകളെ പങ്കെടുപ്പിക്കാത്തതിനെതിരെ എഐവൈഎഫ് രംഗത്ത്. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർക്ക് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി പരാതി അയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപശിഖ ഭദ്രദീപമാണെന്നും അതുമായി ഓടുന്നതു ശുദ്ധിയോടെ ചെയ്യേണ്ട കാര്യമാണെന്നും പുന്നപ്രയിലെ വാരാചരണ കമ്മിറ്റി യോഗത്തിൽ സിപിഎമ്മിലെ ഒരു വനിത പറഞ്ഞെന്നുമാണ് എഐവൈഎഫിന്റെ ആരോപണം.

ഈ വാദത്തെ എഐവൈഎഫ് എതിർത്തിരുന്നു. എന്നാൽ, അശുദ്ധി വാദത്തെ സിപിഎമ്മിലെ ആരും എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ലെന്ന് പരാതി അയച്ച എഐവൈഎഫ് മണ്ഡലം സെക്രട്ടറി സുബീഷ് പറഞ്ഞു. പുന്നപ്രയിലെ ദീപശിഖാ പ്രയാണത്തിൽ പെൺകുട്ടികളെ പങ്കെടുപ്പിക്കണമെന്ന അഭിപ്രായം പറഞ്ഞെങ്കിലും അനുവദിച്ചില്ല. മുൻ വർഷങ്ങളിൽ ഈ വാദമുണ്ടായില്ലെന്നും കഴിഞ്ഞ തവണയും വനിതകൾ പ്രയാണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സുബീഷ് പറയുന്നു. രണ്ടു പാർട്ടിയുടെയും ജില്ലാ സെക്രട്ടറിമാർക്കും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനും പരാതി നൽകി.

ADVERTISEMENT

സിപിഎമ്മും സിപിഐയും ചേർന്നാണു പുന്നപ്ര – വയലാർ വാർഷികം ആചരിക്കുന്നത്. പുന്നപ്രയിലെ സമരഭൂമിയിൽനിന്നു തുടങ്ങി പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകൾ ചുറ്റി സമരഭൂമിയിൽ തന്നെയാണു പ്രയാണം സമാപിക്കുക. ഇതിനു പുറമെ ആലപ്പുഴ വലിയ ചുടുകാട്ടിൽനിന്നു വയലാറിലേക്കും എല്ലാ വർഷവും ദീപശിഖാ പ്രയാണമുണ്ട്. അതിൽ വനിതകളെ പങ്കെടുപ്പിക്കാറില്ല. അതു ദൂരക്കൂടുതൽ കൊണ്ടാകുമെന്നാണ് എഐവൈഎഫ് നേതാക്കൾ പറയുന്നത്.

English Summary:

AIYF complains that women faced discrimination during the 77th annual week-long program of Punnapra-Vayalar uprising