നോയിഡ ∙ റേവ് പാര്‍ട്ടിയിൽ വിഷപ്പാമ്പുകളെ ഉപയോഗിച്ചെന്ന കേസിൽ യുട്യൂബറും സഹായികളും അറസ്റ്റിൽ. ഡൽഹി നോയിഡയിൽ കഴിഞ്ഞദിവസം നടന്ന റേവ് പാർട്ടിയിലാണു വിഷപ്പാമ്പുകളെ എത്തിച്ചത്. സംഭവത്തിൽ യുട്യൂബറും ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെയും (26) 5 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽവിഷിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയിഡ ∙ റേവ് പാര്‍ട്ടിയിൽ വിഷപ്പാമ്പുകളെ ഉപയോഗിച്ചെന്ന കേസിൽ യുട്യൂബറും സഹായികളും അറസ്റ്റിൽ. ഡൽഹി നോയിഡയിൽ കഴിഞ്ഞദിവസം നടന്ന റേവ് പാർട്ടിയിലാണു വിഷപ്പാമ്പുകളെ എത്തിച്ചത്. സംഭവത്തിൽ യുട്യൂബറും ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെയും (26) 5 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽവിഷിനു യുട്യൂബിൽ 7.51 ദശലക്ഷം സബ്സ്ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 15.6 ദശലക്ഷം ഫോളോവർമാരുമുണ്ട്.

പ്രതികളിൽനിന്ന് 20 മില്ലിലീറ്റർ പാമ്പിൻവിഷവും 9 വിഷപ്പാമ്പുകളും കസ്റ്റഡിയിലെടുത്തു. 5 മൂർഖൻ, പെരുമ്പാമ്പ്, ഇരുതല മൂരി, ചേര എന്നിവയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബിജെപി എംപി മേനകാ ഗാന്ധിയുടെ എൻജിഒ നൽകിയ പരാതിയെ തുടർന്നാണു പൊലീസ് റേവ് പാർട്ടിക്കെതിരെ നടപടി സ്വീകരിച്ചത്. എൽവിഷിന്റെ നോയിഡയിലെ ഫാം ഹൗസിൽ വിഷപ്പാമ്പുകളെ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവയെ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നതായും പരാതിക്കാർ പൊലീസിനോടു പറഞ്ഞിരുന്നു.

ADVERTISEMENT

അനധികൃതമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന എൽവിഷിന്റെ ഫാം ഹൗസിൽ വിദേശ യുവതികൾ സ്ഥിരമായി എത്താറുണ്ടെന്നും ആരോപണമുയർന്നു. ഇക്കാര്യങ്ങൾ ഉറപ്പിക്കുന്നതിനായി എൻജിഒയിലെ ഒരംഗം എൽവിഷിനെ സമീപിക്കുകയും മൂർഖന്റെ വിഷം ആവശ്യപ്പെടുകയും ചെയ്തു. ഉടനെത്തന്നെ എൽവിഷ് തന്റെ ഏജന്റിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറി. ഫോണിൽ വിളിച്ചപ്പോൾ പാമ്പിൻവിഷവും പാമ്പിനെയും നൽകാമെന്ന് ഏജന്റ് സമ്മതിച്ചു.

പാർട്ടി നടക്കുന്ന സ്ഥലത്ത് പാമ്പുകളുമായി 5 പേർ എത്തി. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചതോടെയാണ് അവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് എൽവിഷിന്റെ പേരു പറഞ്ഞതും ഇയാളെ അറസ്റ്റ് ചെയ്തതും. ബിഗ് ബോസിൽ താരമായതിനു പിന്നാലെ ദുബായിൽ 8 കോടിയുടെ വീട് സ്വന്തമാക്കിയ എൽവിഷിനു ഭീഷണി സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപ ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയ ഗുജറാത്ത് സ്വദേശിയെ അറസ്റ്റ് നേരത്തെ ചെയ്തിരുന്നു.

English Summary:

YouTuber Elvish Yadav, 5 aides booked in Noida for rave parties with snake venom