ന്യൂഡൽഹി∙ ദീപാവലിയോടനുബന്ധിച്ച് ഹരിയാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ജീവനക്കാർക്ക് കാർ സമ്മാനമായി നൽകി. മിറ്റ്സ്കാർട് ചെയർമാൻ എം.കെ.ഭാട്യ ആണ് ഓഫിസ് ഹെൽപർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പുതിയ കാർ നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർ നൽകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവനക്കാരുടെ ആത്മാർഥതയിലും കഠിനാധ്വാനത്തിലും പ്രചോദിതനായാണ് പ്രത്യേക സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് ഭാട്യ പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് കമ്പനി ആരംഭിച്ചത്. അന്നു മുതൽ ഈ ജീവനക്കാർ തനിക്കൊപ്പമുണ്ട്. കമ്പനി പല ഉയർച്ച, താഴ്ചകളിലൂടെ കടന്നുപോയി. എന്നാൽ എല്ലാ കാലത്തും ഈ ജീവനക്കാർ കമ്പനിക്കൊപ്പം നിന്നു. ഇവർ ഞങ്ങളുടെ താരങ്ങളാണ്. സമ്മാനമായി നൽകുന്ന കാറുകളുടെ എണ്ണം 50 ആക്കുകയാണ് ലക്ഷ്യമെന്നും ഭാട്യ പറഞ്ഞു.

ADVERTISEMENT

ഒരുമാസം മുൻപ് കാർ വിതരണം ചെയ്തെങ്കിലും സംഭവം ഇപ്പോളാണ്  പുറത്തറിയുന്നത്. കാർ ലഭിച്ച ജീവനക്കാരിൽ പലരും അത്ഭുതപ്പെട്ടു. ഇവരിൽ ചിലർ ഡ്രൈവിങ് പോലും അറിയാത്തവരാണ്. 

English Summary:

Haryana Pharma Company Owner Gifts Tata Punch To Employees