തിരുവനന്തപുരം∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്നു താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നു മുസ്‍ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ. പാർട്ടിയാണു തീരുമാനം എടുക്കേണ്ടത്. ക്ഷണം കിട്ടിയാൽ സ്വാഭാവികമായും പാർട്ടി ചർച്ച ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്നു താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നു മുസ്‍ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ. പാർട്ടിയാണു തീരുമാനം എടുക്കേണ്ടത്. ക്ഷണം കിട്ടിയാൽ സ്വാഭാവികമായും പാർട്ടി ചർച്ച ചെയ്യും. അവിടെ എടുക്കുന്ന തീരുമാനം തനിക്കും ബാധകമാണ്. ലീഗ് ഇടതുപക്ഷത്തേക്ക് ചായുമെന്നോ കോൺഗ്രസുമായി അകലുമെന്നോ ഉള്ള വ്യാഖ്യനങ്ങൾക്കു പ്രസക്തിയില്ല.  കെ.സുധാകരന്റെ പരാമർശങ്ങൾക്കു മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, പാർട്ടി ഇക്കാര്യത്തിൽ ആലോചന നടത്തിയിട്ടില്ലെന്ന് എം.കെ.മുനീർ. ഏതു സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച പ്രതികരണങ്ങൾ എന്നറിയില്ല. മാർക്സിസ്റ്റ് പാർട്ടി പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത് സ്വാഗതാർഹമാണ്. ലീഗ് യുഡിഎഫിൽ തന്നെയാണ്. അതു കെ.സുധാകരൻ പ്രത്യേകം പറയേണ്ട കാര്യമില്ല. പ്രതിപക്ഷ നേതാവും ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടിയും എല്ലാവരും ഒരുമിച്ചാണ് ഐക്യജനാധിപത്യ മുന്നണിയുടെ തീരുമാനങ്ങൾ എടുക്കാറുള്ളത്. യുഡിഎഫിന്റെ ഭാഗമാണ് എന്നുള്ളതിൽ യാതൊരു മാറ്റവുമില്ല. ഈയൊരു കാര്യത്തിൽ എന്തു തീരുമാനിക്കണം എന്നത് പാർട്ടിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ഇ.ടി ബഹുമാന്യനായ നേതാവാണെന്നും അദ്ദേഹം പറ‍ഞ്ഞത് പാർട്ടി മുഖവിലയ്ക്ക് എടുക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. അദ്ദേഹം പറഞ്ഞത് ചർച്ച ചെയ്യാനാണ് പാർട്ടി നാളെ യോഗം ചേരുന്നതെന്നും സലാം പറഞ്ഞു. സിപിഎമ്മുമായി പങ്കിടുന്നത് രാഷ്ട്രീയവേദി ഒന്നുമല്ല, ഒരു പൊതുകാര്യത്തിനു വേണ്ടിയല്ലേ. അതിൽ എന്തു വേണമെന്ന് പാർട്ടി തീരുമാനിക്കും. ഇതുപോലെ ഒരു രാജ്യാന്തര പ്രശ്നത്തിൽ തീരുമാനം എടുക്കാൻ യുഡിഎഫുമായി ചർച്ച ചെയ്യേണ്ടതില്ല എന്നാണ് അഭിപ്രായം. എന്നാൽ ചർച്ച ചെയ്യണമെന്നാണെങ്കിൽ അങ്ങനെയുമാകാമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോള്‍ കുരയ്ക്കണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം ഏതു സഹചര്യത്തിലാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. ഏത് നേതാവായാലും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പി.എം.എ സലാം പറഞ്ഞു.

ADVERTISEMENT

പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കു ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഇന്നലെ കൊച്ചിയിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ കൂടിയാലോചിച്ചില്ല. എങ്കിലും, വിളിച്ചാൽ സ്വാഭാവികമായും പോകാവുന്നതാണ്. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ഏക വ്യക്തിനിയമത്തിനെതിരെ സിപിഎം റാലിയിൽ ലീഗ് പങ്കെടുക്കാതിരുന്ന സാഹചര്യം വ്യത്യസ്തമാണെന്നുമായിരുന്നു ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞത്. പിന്നാലെ ലീഗിനെ റാലിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുമെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

എന്നാൽ സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം.

English Summary:

Muslim League leaders reaction on E.T.Muhammed Basheer's statement in participation of IUML in CPM rally to support Palestine