ന്യൂഡൽഹി∙ വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുത്ത സെൻസസിനെത്തുടർന്നുള്ള മണ്ഡല

ന്യൂഡൽഹി∙ വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുത്ത സെൻസസിനെത്തുടർന്നുള്ള മണ്ഡല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുത്ത സെൻസസിനെത്തുടർന്നുള്ള മണ്ഡല പുനർനിർണയം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണാണ് വാദം കേട്ടത്.  

ലോക്സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് വനിതകൾക്കായി സംവരണം ചെയ്ത് പാസാക്കിയ നിയമം അടുത്ത തിരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ ആണ് കോടതിയെ സമീപിച്ചത്. 

ADVERTISEMENT

നിങ്ങളുടെ വാദം ഞങ്ങൾക്ക് മനസ്സിലാകും. വനിതാ സംവരണം നടപ്പാക്കുന്നതിന് സെൻസസ് നടത്തേണ്ടതില്ലെന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ നിരവധി പ്രശ്നങ്ങളുണ്ട്. സീറ്റ് സംവരണം ചെയ്യുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇതേ വിഷയത്തിൽ വേറെയും ഹർജി ഹൈക്കോടതിയുടെ മുൻപിലുണ്ടെന്നും നവംബർ 22ന് ആ ഹർജിക്കൊപ്പം ഠാക്കൂറിന്റെ ഹർജിയും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 

ഠാക്കൂറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ഹാജരായി. പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടിയാണ് സംവരണം നടപ്പാക്കുന്നതെങ്കിൽ സെൻസസ് നടത്തേണ്ടത് ആവശ്യമാണെന്ന് മനസിലാക്കാം. എന്നാൽ വനിതാ സംവരണത്തിനും സെൻസസ് നടത്തണമെന്ന് പറയുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

English Summary:

SC on women's reservation law and Census