മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ തെലങ്കാന സ്വദേശിയായ 19കാരൻ അറസ്റ്റിൽ. ഗണേഷ് രമേഷ് വനപർധി എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞയാഴ്ചയാണ് മുകേഷ് അംബാനിക്ക്, ഭീമമായ തുക ആവശ്യപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ തെലങ്കാന സ്വദേശിയായ 19കാരൻ അറസ്റ്റിൽ. ഗണേഷ് രമേഷ് വനപർധി എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞയാഴ്ചയാണ് മുകേഷ് അംബാനിക്ക്, ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയുള്ള ഇ-മെയില്‍ സന്ദേശങ്ങൾ ലഭിച്ചത്. 

20 കോടി രൂപ ആവശ്യപ്പെട്ടുള്ള ആദ്യ ഇ-മെയിൽ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തുടർന്ന് മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 27ന് മുംബൈയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയിൽ സന്ദേശം ലഭിച്ചു. തുടർന്ന് 400 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാമത്തെ ഇ-മെയിൽ സന്ദേശവും ലഭിച്ചു. 

ADVERTISEMENT

മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് മെയിലുകൾ വന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒറിജിനൽ ഐഡി ഉപയോഗിച്ചാണോ വ്യാജ ഐ‍ഡി ഉപയോഗിച്ചാണോ മെയിലുകൾ അയച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.