ന്യൂഡ‍ൽഹി∙ തുടർച്ചയായ അഞ്ചാം ദിവസവും ഡൽഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ദീപാവലിക്ക് പിറ്റേന്ന് മുതൽ വാഹനങ്ങൾക്ക് വീണ്ടും ഒറ്റ-ഇരട്ട നിയമം ഏർപ്പെടുത്തും. വിദ്യാലയങ്ങളിൽക്ക് 10, 12 ക്ലാസുകൾക്ക് ഒഴികെ ഈ മാസം 10 വരെ അവധി പ്രഖ്യാപിച്ചു. നിലവിൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്കായിരുന്നു അവധി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിങ്കളാഴ്ച ഡൽഹിയിലെ വായുഗുണനിലവാരം 488 രേഖപ്പെടുത്തി. വായു ഗുണനിലവാരം ‘ഗുരുതര വിഭാഗത്തിൽ’ തുടരുകയാണ്. ആർകെ പുരം (466), ഐടിഒ (402), പാദ്പർഗൻജ് (471), ന്യൂ മോട്ടി ബാഗ് (488) തുടങ്ങിയ പ്രദേശങ്ങളിലാണു വായുമലിനീകരണം ഏറ്റവും രൂക്ഷം. പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിലെ അന്തരീക്ഷം. അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

ADVERTISEMENT

.ഇന്നലെ വൈകുന്നേരം ഡൽഹിയിലെ ശരാശരി വായു നിലവാരം 453 ആയിരുന്നു. ഇതോടെയാണു നിയന്ത്രണങ്ങളുടെ അവസാനഘട്ടം ഏർപ്പെടുത്താൻ കേന്ദ്രം നിർദേശം നൽകിയത്. അതേസമയം വസിർപുരിലെ വായു നിലവാര സൂചികയിൽ 859 രേഖപ്പെടുത്തി. ഡൽഹിയിലെ കുറഞ്ഞ താപനില ഇന്നലെ 15.8 ഡിഗ്രി സെൽഷ്യസും. ചുമയും ശ്വാസം മുട്ടലുമായി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണവും വർധിച്ചു.

കർശന നിയന്ത്രണങ്ങൾ

ADVERTISEMENT

∙ അവശ്യ സേവനങ്ങൾക്ക് ഒഴികെയുള്ള ഡീസൽ ട്രക്കുകൾക്കു വിലക്ക്

∙ ഡൽഹിക്കു പുറത്തു റജിസ്ട്രേഷനുള്ള ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങൾക്കും പ്രവേശനമില്ല
∙ കെട്ടിട നിർമാണത്തിനും കെട്ടിടം പൊളിക്കലിനും വിലക്ക്
∙ ഹൈവേ, റോഡുകൾ, ഫ്ലൈ ഓവറുകൾ, മേൽപാലങ്ങൾ, പൈപ്പ് ലൈൻ നിർമാണം എന്നിവയ്ക്കും വിലക്ക്
∙ ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിലക്ക്

ADVERTISEMENT

∙ കരുതൽ വേണം

കുട്ടികളും മുതിർന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും കഴിയുന്നതും വീടുകളിൽ തന്നെ കഴിയണം. ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ മലിനീകരണം ഇരട്ടിയാകും. ഡൽഹിക്കു പുറമേ മറ്റു ദേശീയ തലസ്ഥാന മേഖലകളിലും (എൻസിആർ) പഴയ ഡീസൽ വാഹനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തണമെന്നും സിഎൻജി, ഇലക്ട്രിക്, ബിഎസ് 4 വാഹനങ്ങൾ മാത്രമേ അനുവദിക്കാവു എന്നും ആവശ്യപ്പെട്ടു സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനു കത്തു നൽകിയിരുന്നു.

∙ അതീവ ഗുരുതരം

വായു മലിനീകരണം ഇത്രയധികം മോശമാകുന്നതു ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും തലച്ചോർ ഉൾപ്പടെയുള്ള പ്രധാന അവയവങ്ങളെയും ബാധിക്കുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ആളുകളിൽ ആശങ്കയും വിഷാദ രോഗവും വർധിക്കുന്നതിനും ഇടയാക്കും. കുട്ടികളും ഗർഭിണികളും പ്രത്യേകം കരുതലെടുക്കണമെന്നു സഫ്ദർജങ് ആശുപത്രിയിലെ പൾമനോളജി വിഭാഗം മേധാവി ഡോ. നീരജ് ഗുപ്ത പറഞ്ഞു. അപകടകരമായ വായു മലിനീകരണം കുട്ടികളുടെ ഗണിതശാസ്ത്ര പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നു നോർത്ത് കരോലിനയിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്നു ഡോക്ടർ ചൂണ്ടിക്കാട്ടി.

∙അനക്കമില്ലാതെ പഞ്ചാബ്

പാടത്തു തീയിട്ട പുതിയ 3230 കേസുകളാണ് ഇന്നലെ പഞ്ചാബ് റിമോട്ട് സെൻസിങ് സെന്ററിൽ റിപ്പോർട്ട് ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ മാത്രം പഞ്ചാബിൽ 5140 കേസുകളാണു റിപ്പോർട്ട് ചെയ്തത്. പഞ്ചാബിലും ഹരിയാനയിലും പാടത്തു വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതാണു ഡൽഹിയിൽ വായു മലിനീകരണത്തിന്റെ പ്രധാന കാരണം.

∙ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം

വായു മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലിനീകരം കുറയ്ക്കുന്നതിൽ അരവിന്ദ് കേജ്‌രിവാൾ സർക്കാരിന്റെ പ്രധാന നീക്കമായിരുന്ന ഒറ്റ-ഇരട്ട നിയമം. ദീപാവലിക്ക് പിറ്റേന്ന്, നവംബർ 13 മുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം.

English Summary:

Delhi's air remained severely polluted