ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികത്തിലാണു മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി രക്തസാക്ഷികളെ അനുസ്മരിക്കുകയും ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്കു കൃതജ്ഞത അർപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികത്തിലാണു മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി രക്തസാക്ഷികളെ അനുസ്മരിക്കുകയും ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്കു ആദരം അർപ്പിക്കുകയും ചെയ്തത്. 

‘‘നവംബർ 26 ഒരിക്കലും നമുക്കു മറക്കാൻ കഴിയില്ല. ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് രാജ്യം ഇരയായത് ഈ ദിവസത്തിലാണ്. രക്തസാക്ഷിത്വം വഹിച്ച എല്ലാ ധീരരേയും രാജ്യം ‌ഓർമിക്കുകയാണ്. നവംബർ 26 നുണ്ടായ ഭീകരാക്രമണത്തിൽ മുംബൈയും രാജ്യം മുഴുവനും നടുങ്ങി. എന്നാൽ ആ സംഭവത്തിൽനിന്നും സ്വന്തം കഴിവ് ഉപയോഗിച്ചു പുറത്തുകടന്ന രാജ്യം ഭീകരവാദത്തെ തകർക്കാൻ അതേ ധൈര്യം ഉപയോഗിക്കുകയാണ്.’’–നരേന്ദ്ര മോദി പറഞ്ഞു. 

ADVERTISEMENT

2008 നവംബർ 26 നാണു രാജ്യത്തെ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം. മുംബൈ നഗരത്തിലെ പത്തിലേറെ ഇടങ്ങള്‍  ഒരേസമയം ആക്രമിച്ച ഭീകരസംഘം രാജ്യത്തെ വിറപ്പിച്ചു. എ.കെ 47 ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധങ്ങളുമായിട്ട് ആയിരുന്നു ആക്രമണം. ഛത്രപതി ശിവാജി റെയില്‍വേ ടെര്‍മിനസ്, താജ്, ഒബ്റോയ്– ട്രൈഡന്‍റ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് തുടങ്ങിയ തിരക്കേറിയ ഇടങ്ങള്‍ അജ്‌മല്‍ കസബിന്‍റെ നേതൃത്വത്തിലുള്ള പത്ത് ലഷ്കര്‍ ഭീകരര്‍ ‌ആക്രമിച്ചു. 

വിദേശികള്‍ ഉള്‍പ്പടെ 166 പേർ മരിച്ചു. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെ തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. എന്‍എസ്‌ജി കമാന്‍ഡോകള്‍ മൂന്നുദിവസം നടത്തിയ പോരാട്ടത്തിലാണു ഭീകരരെ തുരത്താനായത്. 

English Summary:

Narendra Modi says November 26 is a never forget day