‘രണ്ട് സ്ത്രീകളും ഒരു പുരുഷനുമെന്ന് പറയണം’: ഉപേക്ഷിക്കും മുൻപ് കുട്ടിക്ക് ഭീഷണി
കൊല്ലം∙ ഓയൂരിൽ വഴിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറാ റെജിയെ വിട്ടയയ്ക്കും മുൻപ് സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കുന്നതിനായി കള്ളം പറയാൻ ഇവർ കുട്ടിയെ നിർബന്ധിച്ചതായാണു വിവരം. സംഘത്തിലുള്ള ഒരു സ്ത്രീയാണ് ഇന്ന് ഉച്ചയോടെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഓട്ടോയിൽ കൊണ്ടുവന്നു വിട്ടത്.

കൊല്ലം∙ ഓയൂരിൽ വഴിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറാ റെജിയെ വിട്ടയയ്ക്കും മുൻപ് സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കുന്നതിനായി കള്ളം പറയാൻ ഇവർ കുട്ടിയെ നിർബന്ധിച്ചതായാണു വിവരം. സംഘത്തിലുള്ള ഒരു സ്ത്രീയാണ് ഇന്ന് ഉച്ചയോടെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഓട്ടോയിൽ കൊണ്ടുവന്നു വിട്ടത്. സംഘാംഗങ്ങൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ്, വഴി തെറ്റിക്കാൻ മനഃപൂർവം ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ.
തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്നത് രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണെന്ന് പൊലീസിനോടു പറയാൻ സംഘം നിർദ്ദേശിച്ചെന്നാണ് പ്രധാന വെളിപ്പെടുത്തൽ. തിങ്കളാഴ്ച രാത്രി താമസിപ്പിച്ചിരുന്ന വീട്ടിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. നീല കാറിൽ തിരിച്ചുകൊണ്ടാക്കിയെന്ന് പറയാനും സ്ത്രീ നിർബന്ധിച്ചതായാണു വിവരം.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കാണാതായ അബിഗേലിനായി നാടരിച്ചു പെറുക്കി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ജനത്തിരക്കുള്ള പ്രദേശമായ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു ദിവസം പിന്നിട്ടെങ്കിലും അക്രമികളെക്കുറിച്ച് പൊലീസിന് ഇപ്പോഴും സൂചനയില്ല.