ശിവശങ്കറിന്റെ മെഡിക്കൽ പരിശോധന പുതുച്ചേരിയിൽ; കേരളത്തിൽനിന്നുള്ള റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഇഡി
ലൈഫ് കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. കേരളത്തിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വാസ്യകരമല്ലെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്.

ന്യൂഡൽഹി∙ ലൈഫ് കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. കേരളത്തിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വാസ്യകരമല്ലെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്.
ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിക്കുന്നതിനുള്ള അപേക്ഷ ശിവശങ്കർ നൽകിയിട്ടില്ല. എന്നിട്ടും ഇളവ് ലഭിക്കുകയാണെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം നടത്താൻ തയാറാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇടക്കാല ഉത്തരവ് മാത്രമാണ് നിലവിലുള്ളതെന്നും ശിവശങ്കർ ആദ്യം കീഴടങ്ങുകയാണു വേണ്ടതെന്നുമായിരുന്നു ഇഡിയുടെ വാദം.
ശിവശങ്കറിന് നിലവിൽ ആരോഗ്യപരമായ ആവശ്യങ്ങളില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ജാമ്യം നീട്ടി നൽകണമെങ്കിൽ മധുര എയിംസിൽ പരിശോധന നടത്തട്ടെ എന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്.