ജയ്പുർ∙ രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്ഥാന ഓഫിസിൽ വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്‌നാഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്ഥാന ഓഫിസിൽ വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരും പങ്കെടുക്കും. ഛത്തിസ്ഗഡിലും മധ്യപ്രദേശിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങളെ നിയോഗിച്ച ബിജെപി രാജസ്ഥാനില്‍ വസുന്ധരയെ ഒഴിവാക്കി മറ്റാരെയെങ്കിലും പരീക്ഷിക്കുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, ഇൻചാർജ് അരുൺ സിങ് എന്നിവരാണ് യോഗത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യോഗത്തിനുശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിലുള്ളത്. 

ADVERTISEMENT

രാജസ്ഥാനിൽ മുഖ്യമന്ത്രി ആരാകുമെന്ന സസ്പെൻസിനിടെ, നിരവധി എംഎൽഎമാർ വസുന്ധര രാജെയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. വസുന്ധരയ്ക്കുള്ള പിന്തുണയായാണ് ഇതിനെ വിലയിരുത്തുന്നത്. 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയിരുന്നു. 

English Summary:

Rajasthan BJP's big meet today, chief minister likely to be announced