ആലപ്പുഴ∙ വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി ആർ.ബിന്ദു. കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്ത സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി ആർ.ബിന്ദു. കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്ത സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും മന്ത്രി വ്യക്തമാക്കി. അകാരണമായാണു മരുമകൾ മർദിക്കുന്നതെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്നാണ് ആവശ്യമെന്നും മർദനമേറ്റ ഏലിയാമ്മ പറഞ്ഞു.

മന്ത്രിയുടെ കുറിപ്പിൽനിന്ന്:

കൊല്ലം തേവലക്കരയിൽ ഏലിയാമ്മ എന്ന വയോധികയ്ക്കു സ്വന്തം വീട്ടിൽവച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജുമോളിൽനിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫിസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

വയോജനങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ല എന്നത് ഈ സർക്കാരിന്റെ ഉറച്ച നിലപാടാണ്. ഏലിയാമ്മയ്ക്കു മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിനു കൈമാറണമെന്നും ആവശ്യപ്പെട്ടു.

English Summary:

Minister R. Bindu was instructed to investigate the incident of inhuman treatment of an elderly woman in Kollam