ചെന്നൈ ∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിത മേഖലകളിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സംസ്ഥാനത്തിന് 12,659 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സംഘത്തിനു നിവേദനം നൽകി. 7,033 കോടി രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിത മേഖലകളിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സംസ്ഥാനത്തിന് 12,659 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സംഘത്തിനു നിവേദനം നൽകി. 

7,033 കോടി രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

ADVERTISEMENT

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ ദേശീയ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എൻഡിഎംഎ) നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയിലാണു മുഖ്യമന്ത്രി നിവേദനം നൽകിയത്.

റോഡ്, പാലം, സ്‌കൂൾ കെട്ടിടം, സർക്കാർ ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും ട്രാൻസ്‌ഫോമർ, സബ് സ്‌റ്റേഷൻ തുടങ്ങിയ വൈദ്യുത സംവിധാനങ്ങൾക്കും മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നു കേടുപാടുകൾ സംഭവിച്ചതായി സ്റ്റാലിൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

ADVERTISEMENT

മഴ കാര്യമായി ബാധിച്ച മീൻപിടിത്തക്കാർ, എംഎസ്എംഇ മേഖല, തെരുവ് കച്ചവടക്കാർ എന്നിവർക്കു നഷ്ടപരിഹാരം നൽകുന്നത് കൂടി കണക്കിലെടുത്താണ് 12,659 കോടി ആവശ്യപ്പെട്ടത്. 

എൻഡിഎംഎ അഡ്വൈസർ കുനാൽ സത്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണു മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ നിന്നെത്തിയ ആറംഗ സംഘം ചെന്നൈയും സമീപ ജില്ലകളും സന്ദർശിച്ച് മഴക്കെടുതി വിലയിരുത്തി.

ADVERTISEMENT

 മുഴുവൻ വിവരങ്ങളും ശേഖരിച്ച് സംഘം കേന്ദ്രത്തിനു റിപ്പോർട്ട് നൽകും. 

സംസ്ഥാനത്ത് പ്രളയം ഉണ്ടായതിനു പിന്നാലെ അടിയന്തര ധനസഹായമായി 5,060 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചിരുന്നെങ്കിലും 450 കോടിയാണു കേന്ദ്രം അനുവദിച്ചത്.

English Summary:

Tamilnadu Flood Relief: M.K.Stalin seeks central assistance of Rs 12,659 crore