ആലപ്പുഴ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. 23 ന് ശേഷം  ഇക്കാര്യത്തിൽ നടപടിയെടുക്കും.  അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ADVERTISEMENT

ചലച്ചിത്ര അക്കാദമിയില്‍ ഭരണസമതി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നില്ലെന്ന അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു. ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് രഞ്ജിത്തിന്റെ വാദം പൊളിഞ്ഞത്. ഇതോടെ ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാന്‍ രഞ്ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ചേരിപ്പോര് പരസ്യമായിരിക്കുകയാണ്.

താന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങള്‍ വിമത യോഗം ചേര്‍ന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ കടുത്ത നിലപാട് പരസ്യമാക്കി കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയത്. 9 പേര്‍ യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ സര്‍ക്കാരിനു കത്തയച്ചതായി സ്ഥിരീകരിച്ച ഇവര്‍ രഞ്ജിത്ത് മാടമ്പി നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ആഞ്ഞടിച്ചു. 

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് 15 അംഗ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ 9 അംഗങ്ങള്‍ യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.

English Summary:

Minister Saji Cheriyan against Ranjith