മുംബൈ ∙ തൊഴിലില്ലായ്മ കാരണം സംസ്ഥാനത്ത് പ്രതിദിനം 2 പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ സാമാജികർ ഇന്നലെ നാഗ്പുരിലെ നിയമസഭാ മന്ദിരത്തിന്റെ മുൻപിൽ പക്കാവട വറുത്തു പ്രതിഷേധിച്ചു. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഈ കണക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ തൊഴിലില്ലായ്മ കാരണം സംസ്ഥാനത്ത് പ്രതിദിനം 2 പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ സാമാജികർ ഇന്നലെ നാഗ്പുരിലെ നിയമസഭാ മന്ദിരത്തിന്റെ മുൻപിൽ പക്കാവട വറുത്തു പ്രതിഷേധിച്ചു. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. തൊഴിലില്ലായ്മ കാരണം രണ്ടു വർഷത്തിനിടെ രാജ്യത്ത് 6,711 ആത്മഹത്യ നടന്നു. ഇതിൽ 1,438 എണ്ണം മഹാരാഷ്ട്രയിൽ.

സംസ്ഥാനത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആറാം ദിവസമായ ഇന്നലെ ശിവസേന ഉദ്ധവ് വിഭാഗം, എൻസിപി ശരദ് പവാർ വിഭാഗം, കോൺഗ്രസ് എന്നീ കക്ഷികളിലെ സാമാജികർ ഒത്തുചേർന്നായിരുന്നു പ്രതിഷേധം. സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയ സാമാജികർ, സർക്കാർ വിവിധ ഒഴിവുകളെക്കുറിച്ച് പരസ്യം നൽകുന്നുണ്ടെങ്കിലും നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ചു. തൊഴിലില്ലായ്മയുടെ രൂക്ഷത ചിത്രീകരിക്കാനാണ് പ്രതീകാത്മകമായി പക്കാവട വറുത്തുകോരുന്നതെന്ന് നേതാക്കൾ പറഞ്ഞു.

ADVERTISEMENT

നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ധൻവെ (ശിവസേന ഉദ്ധവ് വിഭാഗം), സതേജ് പാട്ടീൽ (കോൺഗ്രസ്), സച്ചിൻ ആഹിർ (ശിവസേന ഉദ്ധവ് വിഭാഗം ) തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

കോവിഡ് കാലത്തിന് ശേഷമാണ് തൊഴിലില്ലായ്മ രൂക്ഷമായത്. 2019-20 കാലയളവിൽ 4.4% ആയിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കെങ്കിൽ നിലവിലത് 5.54% ആണ്. ഗ്രാമീണ മേഖലകളിൽ നികുതിപിരിവ് നടത്തുന്ന ജോലിയായ തലാഠി തസ്തികയിലെ 4,600 ഒഴിവുകളിലേക്ക് ഈയിടെ നടത്തിയ റിക്രൂട്മെന്റിനു 10.53 ലക്ഷം അപേക്ഷകരാണ് ഉണ്ടായതെന്നത് സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കുന്നു. എൻജിനീയർമാർ, പിഎച്ച്‌ഡിക്കാർ, എംബിഎക്കാർ തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവരും അപേക്ഷകരിൽപെടുന്നു.

ADVERTISEMENT

കടക്കെണി: ജീവനൊടുക്കിയത് 2,366 കർഷകർ

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 2,366 കർഷകർ. സർക്കാർ നിയമസഭയെ അറിയിച്ചതാണു ഈ കണക്ക്.

10 മാസത്തിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് അമരാവതി ഡിവിഷനിൽ- 951. ഛത്രപതി സംഭാജിനഗർ (ഔറംഗബാദ്) ഡിവിഷനിൽ 877 പേർ ജീവനൊടുക്കി. നാഗ്പുർ- 257, നാസിക്- 254, പുണെ- 27 എന്നിങ്ങനെയാണ് മറ്റ് ഡിവിഷനുകളിൽ നിന്നുള്ള കണക്കുകൾ. കൃഷിനാശവും കടക്കെണിയുമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ആശ്രിതർക്ക്

English Summary:

Protest against Unemployment in Maharashtra