ശ്രീനഗര്‍∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഗാസയുടെ അതേ വിധി തന്നെയാവും നേരിടേണ്ടിവരികയെന്ന മുന്നറിയിപ്പുമായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫറൂഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗര്‍∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഗാസയുടെ അതേ വിധി തന്നെയാവും നേരിടേണ്ടിവരികയെന്ന മുന്നറിയിപ്പുമായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫറൂഖ് അബ്ദുല്ല രൂക്ഷമായി വിമര്‍ശിച്ചു. 

നമുക്ക് സുഹൃത്തുക്കളെ മാറ്റാം, പക്ഷെ അയല്‍ക്കാരെ മാറ്റാനാവില്ലെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പറഞ്ഞതും ഫറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ‘‘യുദ്ധം ഒന്നിനും പരിഹാരം അല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ എവിടെയാണ് ചര്‍ച്ച. 

ADVERTISEMENT

നവാസ് ഷരീഫ് അവിടെ പ്രധാനമന്ത്രിയാകാന്‍ പോകുകയാണ്. ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ നമ്മള്‍ തയാറാകാത്തതിനു കാരണം എന്താണ്. ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ ഗാസയുടെയും പലസ്തീന്റെയും വിധി തന്നെയാവും നേരിടേണ്ടിവരിക.’’ - ഫറൂഖ് അബ്ദുല്ല പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫറൂഖിന്റെ പ്രതികരണം. ബാരാമുള്ളയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.

English Summary:

Farooq Abdullah's Gaza Analogy Draws Sharp BJP Retort