കോഴിക്കോട്∙ ഇന്ന് പുതുവർഷത്തിലെ ആദ്യദിനം. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ നഗരത്തിന് ഈ പുലരിയിൽ പങ്കുവയ്ക്കാനുള്ളത് കൊച്ചുകൂട്ടുകാർ പുസ്തകങ്ങളിലുടെ യാഥാർഥ്യമാക്കുന്ന വലിയ സ്വപ്നത്തിന്റെ കഥയാണ്. നഗരത്തിലെ ഒരു കുഞ്ഞുസ്കൂളിനു ലൈബ്രറിയുണ്ടാക്കാൻ മറ്റൊരു സർക്കാർ സ്കൂളിലെ കുട്ടികൾ ചെറുകഥാസമാഹാരം

കോഴിക്കോട്∙ ഇന്ന് പുതുവർഷത്തിലെ ആദ്യദിനം. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ നഗരത്തിന് ഈ പുലരിയിൽ പങ്കുവയ്ക്കാനുള്ളത് കൊച്ചുകൂട്ടുകാർ പുസ്തകങ്ങളിലുടെ യാഥാർഥ്യമാക്കുന്ന വലിയ സ്വപ്നത്തിന്റെ കഥയാണ്. നഗരത്തിലെ ഒരു കുഞ്ഞുസ്കൂളിനു ലൈബ്രറിയുണ്ടാക്കാൻ മറ്റൊരു സർക്കാർ സ്കൂളിലെ കുട്ടികൾ ചെറുകഥാസമാഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഇന്ന് പുതുവർഷത്തിലെ ആദ്യദിനം. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ നഗരത്തിന് ഈ പുലരിയിൽ പങ്കുവയ്ക്കാനുള്ളത് കൊച്ചുകൂട്ടുകാർ പുസ്തകങ്ങളിലുടെ യാഥാർഥ്യമാക്കുന്ന വലിയ സ്വപ്നത്തിന്റെ കഥയാണ്. നഗരത്തിലെ ഒരു കുഞ്ഞുസ്കൂളിനു ലൈബ്രറിയുണ്ടാക്കാൻ മറ്റൊരു സർക്കാർ സ്കൂളിലെ കുട്ടികൾ ചെറുകഥാസമാഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഇന്ന് പുതുവർഷത്തിലെ ആദ്യദിനം. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ കോഴിക്കോട് നഗരത്തിന് ഈ പുലരിയിൽ പങ്കുവയ്ക്കാനുള്ളത് കൊച്ചുകൂട്ടുകാർ പുസ്തകങ്ങളിലുടെ യാഥാർഥ്യമാക്കുന്ന വലിയ സ്വപ്നത്തിന്റെ കഥയാണ്. നഗരത്തിലെ ഒരു കുഞ്ഞുസ്കൂളിനു ലൈബ്രറിയുണ്ടാക്കാൻ മറ്റൊരു സർക്കാർ സ്കൂളിലെ കുട്ടികൾ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ച് അതുവിറ്റ് പണം കണ്ടെത്തുകയാണ്. ഈ പുസ്തകത്തിലെ കഥകൾക്കും പറയാനൊരു കഥയുണ്ട്. 

ക്രിസ്മസ് അവധിക്കാലത്താണ് എല്ലാ സ്കൂളുകളിലെയും എൻഎസ്എസ് യൂണിറ്റുകൾ വാർഷിക ക്യാംപുകൾ നടത്താറുള്ളത്. നടക്കാവ് ഗവ. വിഎച്ച്എസ്എസിലെ എൻഎസ്എസ് വിദ്യാർഥികളുടെ ക്യാംപ് ഇത്തവണ ചാലപ്പുറം ഗണപത് എൽപി സ്കൂളിലാണ് നടക്കുന്നത്. ഇരുനൂറോളം കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളാണ് ഇത്. സ്കൂളിൽ ലൈബ്രറിക്കായി ഒരു മുറിയുണ്ട്. എന്നാൽ അലമാരകളോ പുസ്തകങ്ങളോ ഇല്ല. ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് ഒരു ലൈബ്രറി വേണമെന്ന ആഗ്രഹമുണ്ടെന്ന് നടക്കാവ് വിഎച്ച്എസ്എസ്സിലെ കുട്ടികൾ അറിഞ്ഞു. അതിനുള്ള പണം പുസ്തകവിൽപനയിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.

കഥാസമാഹാരം
ADVERTISEMENT

ഇത്തവണത്തെ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ ആദ്യയാഴ്ചയാണ് പേരാമ്പ്ര എച്ച്എസ്എസ്സിൽ നടന്നത്. അവിടെ എച്ച്എസ്, എച്ച്എസ്എസ് കഥാരചനാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ സമാഹരിച്ച് പുസ്തകമാക്കാൻ കുട്ടികളും അധ്യാപകരും തീരുമാനിച്ചു. ജില്ലയിൽ 13 ഉപജില്ലകളുണ്ട്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 13 ഉപജില്ലകളിൽനിന്ന് ആകെ 26 കുട്ടികളാണ് കഥയെഴുതിയത്. തുടർന്ന് അധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂരുമായി ബന്ധപ്പെട്ടു. കഥകൾ വിദ്യാഭ്യാസ ഓഫിസിൽ സുരക്ഷിതമായി ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. തുടർന്ന് കഥാമത്സരത്തിൽ പങ്കെടുത്ത ഓരോ വിദ്യാർഥിയെയും നേരിട്ടു വിളിച്ചു സംസാരിക്കുകയും ചെയ്തതായി നടക്കാവ് സ്കൂൾ പ്രിൻസിപ്പൽ കെ.ജലൂഷ് പറഞ്ഞു.

കഥാരചനാ മത്സരത്തിന് ക്ലാസ്മുറിയിൽ കയറുമ്പോൾ തത്സമയമാണ് വിഷയം കൊടുക്കുക. ഹൈസ്കൂൾ വിഭാഗത്തിന് ഇത്തവണ ‘പിൻവിളികൾ’ എന്നതായിരുന്നു വിഷയം. എച്ച്എസ്എസ്സിന് ‘കുഞ്ഞുകുഞ്ഞു ശവപ്പെട്ടികൾ’ എന്നതായിരുന്നു വിഷയം. വിഷയം കിട്ടി രണ്ടു മണിക്കൂർ കൊണ്ടാണ് കുട്ടികൾ കഥയെഴുതിയത്. മത്സരം കഴിഞ്ഞ ശേഷം വീണ്ടുമൊരിക്കൽ ആ കഥ വായിക്കാൻ ആർക്കും അവസരം കിട്ടാറില്ല. എല്ലാ വർഷവും ഇങ്ങനെ ഫയലിൽ ഉറങ്ങുകയാണ് പതിവ്. ഇത്തവണ ആ പതിവുതെറ്റിച്ച് മത്സരവേദിയിൽനിന്ന് കഥകൾ വായനക്കാരിലേക്ക് എത്തുന്നതിൽ കുട്ടിക്കഥാകൃത്തുക്കൾക്കും സന്തോഷമായിരുന്നു. അങ്ങനെ കുട്ടിക്കഥാകൃത്തുക്കളുടെ സമ്മതത്തോടെ പുസ്തകം പ്രസിദ്ധീകരിക്കാൻ നടക്കാവ് സ്കൂളിലെ എൻഎസ്എസ്  സംഘം തീരുമാനിച്ചു. 

ADVERTISEMENT

ജില്ലാ കലോത്സവത്തിൽ‍ എച്ച്എസ്എസ് വിഭാഗം മത്സരത്തിൽ അന്ന തെരേസ ജോർജ് എന്ന കുട്ടിക്ക് ഒന്നാംസമ്മാനം കിട്ടിയ കഥയുടെ പേരാണ് പുസ്തകത്തിനു നൽകിയത്. ആ പേര് ഇങ്ങനെയാണ്...‘‘ചത്ത പൂച്ചകൾ വഴക്കിടുമോ?’’. ഏഴു ദിവസം കൊണ്ട് പുസ്തകം പ്രിന്റു ചെയ്തെടുത്തു. 

എൻഎസ്എസ് ക്യാംപിലെ കുട്ടികൾ കഴിഞ്ഞ രണ്ടു ദിവസമായി ഈ പുസ്തകവുമായി വായനക്കാരിലേക്കുള്ള യാത്രയിലാണ്. പുസ്തകത്തിനു വില നിശ്ചയിച്ചിട്ടില്ല. പകരം ഒരു കൂപ്പണാണ് നൽകുന്നത്. ഇഷ്ടമുള്ള തുക കുട്ടികൾക്കു കൈമാറാം. ഇന്നാണ് ക്യാംപ് സമാപിക്കുന്നത്. ഇതുവരെ ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ കൈമാറിക്കഴിഞ്ഞതായി പ്രിൻസിപ്പൽ കെ.ജലൂഷ് പറഞ്ഞു. 

ADVERTISEMENT

ചാലപ്പുറം ഗണപത് എൽപി സ്കൂളിൽ ലഭ്യമായ ഒരു മുറിയിൽ ലൈബ്രറി പുസ്തക വിൽപനയിലൂടെ സമാഹരിക്കുന്ന പണം കൊണ്ട് ഒരുക്കാനാണ് നടക്കാവ് സ്കൂളിലെ കുട്ടികളുടെ തീരുമാനം. കുറച്ചു പുസ്തകങ്ങൾ അടുക്കിവച്ച നാലഞ്ച് അലമാരകളല്ല ഇവരുടെ സ്വപ്നം. നല്ലൊരു ലൈബ്രറി രൂപകൽപന ചെയ്യാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ചറിലെ ആർകിടെക്റ്റുമാരെയാണ് കുട്ടികൾ സമീപിച്ചിരിക്കുന്നത്. ഈ സ്വപ്നം അതിവേഗം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പുതുവർഷം സാഹിത്യനഗരത്തിന് പ്രതീക്ഷകളുടെ വർഷമായി മാറുന്നത് ഇങ്ങനെയാണ്.

ഭാവിതലമുറയെ ലോകസമക്ഷം പരിചയപ്പെടുത്തുകയാണ്

‘‘ കഥാരംഗത്തെ കോഴിക്കോട്ടെ ഭാവിതലമുറയെ ലോകസമക്ഷം പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ’’- മനോജ് മണിയൂർ, വിദ്യാഭ്യാസ ഉപഡയറക്ടർ (അവതാരികയിൽ)

English Summary:

Children from another government school are publishing a collection of short stories to raise money to build a library for another school