ന്യൂഡൽഹി∙ പുതുവർഷം പിറന്നതിന് പിന്നാലെ രാജ്യത്തെ ജനങ്ങൾക്ക് ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് 2024നെ വരവരേറ്റ് ജനങ്ങൾക്ക് ആശംസകൾ നേർന്നത്. ‘ജനങ്ങൾക്ക് 2024 സന്തോഷവും സമാധാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതുവർഷം പിറന്നതിന് പിന്നാലെ രാജ്യത്തെ ജനങ്ങൾക്ക് ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് 2024നെ വരവരേറ്റ് ജനങ്ങൾക്ക് ആശംസകൾ നേർന്നത്. 

‘ജനങ്ങൾക്ക് 2024 സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് സംഭാവന നൽകാനുള്ള പുതുക്കിയ പ്രതിബദ്ധതയോടെ നമുക്ക് പുതുവർഷത്തെ സ്വാഗതം ചെയ്യാം.’’– രാഷ്ട്രപതി ദ്രൗപതി മുർമു എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

ADVERTISEMENT

2024 ഏവർക്കും സന്തോഷം നിറഞ്ഞതാകട്ടെയെന്നും ഭാരതത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശംസകൾ നേർന്നു പറഞ്ഞു.  

എല്ലാവർക്കും സമൃദ്ധിയും സമാധാനവും മികച്ച ആരോഗ്യവും ഉള്ള വർഷമാകട്ടെ 2024 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. പുതുവർഷം ഗംഭീരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്വയംപര്യാപ്‌തതയുടെ ആവശ്യകതയും ഉൽസാഹവും  പുതുവർഷത്തിലും എല്ലാവരും ഉയർത്തിപ്പിടിക്കണമെന്ന് ഞായറാഴ്ച നടത്തിയ ‘മൻ കി ബാത്ത്’ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

ADVERTISEMENT

പ്രതീക്ഷ നിറഞ്ഞതും പാവപ്പെട്ടവർക്കും പാർശ്വവത്‌കരിക്കപ്പെട്ടവർക്കും അധികാരം നൽകുന്നതുമാകട്ടെ 2024 എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആശംസകൾ നേർന്നു. സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ 2024 എന്ന് രാഹുൽ ഗാന്ധിയും ആശംസകൾ നേർന്നു. ഇവർക്ക് പുറമെ നിരവധി കേന്ദ്ര മന്ത്രിമാര്‍ ഉൾപ്പെടെയുള്ളവരും പുതുവർഷ ആശംസകൾ നേർന്നു. 

English Summary:

'Happiness, prosperity for everyone': President Murmu, PM Modi extend greetings on new year